ബെംഗളൂരു: വൈറ്റ്ഫീൽഡ് ഹോപ്പ് ഫാം ജങ്ക്ഷനിലെ 4 വലിയ വൃത്തങ്ങൾ ഉള്ള ട്രാഫിക് സുരക്ഷാ ബോർഡ് ഇപ്പോൾ ജനങ്ങളിൽ ആശയക്കുഴപ്പത്തിനും ചർച്ചയ്ക്കും കാരണമായിരിക്കുകയാണ്. പരിചിതമല്ലാത്തതാണെന്നു ചൂണ്ടിക്കാട്ടി ബോർഡിന്റെ ചിത്രം ഒരു യാത്രക്കാരൻ ട്വിറ്ററിൽ പങ്കുവയ്ക്കുകയായിരുന്നു. പിന്നാലെ റോഡിൽ കുഴിയുണ്ടെന്ന മുന്നറിയിപ്പാകാം ബോർഡെന്ന കമന്റുമായി നിരവധി പേർ രംഗത്തെത്തി.
നഗരത്തിലെ റോഡുകളിലെ അപകടക്കുഴികളെക്കുറിച്ചായിരുന്നു പലരുടെയും പരിഹാസം. ഗതാഗതക്കുരുക്ക് മാറാൻ സമയമെടുക്കുമെന്നാണ് അർത്ഥമെന്ന് മറ്റൊരു കമന്റ്. എന്നാൽ അധികം വൈകാതെ വൈറ്റ്ഫീൽഡ് ട്രാഫിക് പോലീസ് തന്നെ വിശദീകരണവുമായി രംഗത്തെത്തി. അന്ധരായ വ്യക്തികൾ റോഡു മുറിച്ചു കടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയതിന് സിഗ്നൽ സ്ഥാപിച്ചതായി അവർ അറിയിച്ചു. സിഗ്നൽ സ്ഥാപിച്ചിരിക്കുന്ന ഹോപ്പ് ഫാമിൽ ഒരു അന്ധവിദ്യാലയം പ്രവർത്തിക്കുന്നതിനാലാണ് ഇത്തരമൊരു നടപടിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.