ബെംഗളൂരു: കുടുംബത്തിലെ നാലംഗങ്ങളെ ഒരേ ദിവസം കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജയിൽമോചിതനാക്കാൻ ഒരുങ്ങി കർണാടക സർക്കാർ .
ദക്ഷിണ കന്നഡ ജില്ലയിലെ പ്രവീൺ കുമാർ (60) ആണ് ബെലഗാവി ഹിൻഡലഗ ജയിലിൽ നിന്ന് നല്ല നടപ്പ് ആനുകൂല്യത്തിൽ മോചിതനാകുന്നത്. 1994 ഫെബ്രുവരി 23ന് അർദ്ധരാത്രി വാമഞ്ചൂരിലെ തന്റെ പിതാവിന്റെ ഇളയ സഹോദരി അപ്പി ഷെറിഗാർത്തി, അവരുടെ മക്കളായ ഗോവിന്ദ, ശകുന്തള, പേരക്കുട്ടി ദീപിക എന്നിവരെയാണ് ഇയാൾ കൊലപ്പെടുത്തിയ കേസ്. പണത്തിനുവേണ്ടിയുള്ള കൂട്ടക്കൊലയായിരുന്നുവെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.
മംഗളൂരു ജില്ലാ സെഷൻസ് കോടതി 2002ൽ വിധിച്ച വധശിക്ഷ 2003 ഒക്ടോബർ 28ന് കർണാടക ഹൈക്കോടതി ശരിവെക്കുകയും ചെയ്തതാണ്. തുടർന്ന് സുപ്രീം കോടതിയും വധശിക്ഷ ശരിവച്ചു. ഇതിനെതിരെ രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജി 10 വർഷത്തോളം പരിഗണിക്കാതെ കിടന്നു. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ മൂന്ന് പ്രതികൾക്ക് ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രവീൺ കുമാറിന് നിയമത്തിന്റെ കച്ചിത്തുരുമ്പാവുകയായിരുന്നു. ഹരജി പരിഗണിച്ച സുപ്രീംകോടതി ഇയാളുടെ ശിക്ഷയും 2014 ജനുവരിയിൽ ജീവപര്യന്തമാക്കി.
അന്നത്തെ കേരള ഗവർണറായിരുന്ന ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ മൂന്നംഗ ബെഞ്ചായിരുന്നു വിധി. പ്രവീൺ കുമാറിനെ കൂടാതെ 14 പ്രതികൾക്ക് ആ ആനുകൂല്യം ലഭിച്ചു. കാട്ടുളൻ വീരപ്പന്റെ കൂട്ടാളികളായ ബിലവേന്ദ്രൻ, സൈമൺ, ജ്ഞാനപ്രകാശം, മീസെക്കര മാടയ്യ, ബാലത്സംഗക്കൊലക്കേസ് പ്രതികളായ ശിവു, ജഡേസ്വാമി കർണാടകയിൽ നിന്ന് ആ ഇളവ് ലഭിച്ച മറ്റുള്ളവർ.
പണത്തിനുവേണ്ടി സ്വന്തം കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ ഒരാളെ ഏത് മാനദണ്ഡത്തിലാണെങ്കിലും പുറത്തുവിടുന്നത് സമൂഹത്തിന് വെല്ലുവിളിയാണെന്ന് കൊല്ലപ്പെട്ട അപ്പിയുടെ ബന്ധു സീതാറാം ഗുരുപൂർ പറഞ്ഞു. സർക്കാർ തീരുമാനത്തെ വകുപ്പുതലങ്ങളിലും നിയമപരമായും ഇടപെട്ട് തിരുത്താൻ ശ്രമിക്കും. കൊല്ലപ്പെട്ട നാലുപേരിൽ ശകുന്തളയുടെ ഭർത്താവ് വിദേശത്ത് നിന്ന് വന്ന സാഹചര്യം മനസിലാക്കിയാണ് പ്രവീൺ കൂട്ടക്കൊല നടത്തിയതെന്ന് സീതാറാം പറഞ്ഞു.
മംഗളൂരു കോടതിയിൽ നിന്ന് ബെലഗാവി ജയിലിലേക്ക് കൊണ്ടുപോവുന്നതിനിടെ അയാൾ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഗോവയിലേക്ക് കടന്ന് അവിടെ യുവതിയെ വിവാഹം ചെയ്ത് ജീവിച്ചു. വേലയിൽ അപ്പിയുടെ മരുമകൻ പ്രവീണിനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടർന്ന് ലഭിച്ച വിവരം ഗോവയിൽ ചെന്ന പ്രത്യേക അന്വേഷണ സംഘം പ്രതിയെ അന്ന് അറസ്റ്റ് ചെയ്തത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.