ഷില്ലോങ്: മേഘാലയ ബി.ജെ.പി വൈസ് പ്രസിഡന്റ് ബെർനാഡ് എൻ മരകിന്റെ ഉടമസ്ഥതയിൽ ഫാംഹൗസിന്റെ മറവിൽ നടന്ന വേശ്യാലയത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ആറു കുട്ടികളെ രക്ഷിച്ചു. സംഭവത്തോടനുബന്ധിച്ച് സ്ഥലത്തുനിന്ന് 73 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വൃത്തിഹീനമായ മുറികളിൽ പൂർണനഗ്നരായും അർധനഗ്നരായും കുട്ടികളെയടക്കം കണ്ടെത്തിയത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ഇവിടെയുണ്ടായിരുന്നത്
പ്രമുഖ വാർത്ത മാധ്യമമാണ് ആണ് വാർത്ത പുറത്തുവിട്ടത്. ബെർനാഡിന്റെ ഉടമസ്ഥതയിലുള്ള റിംപു ബഗാൻ എന്ന പേരിലുള്ള ഫാംഹൗസിലാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് മേഘാലയ പൊലീസ് റെയ്ഡ് നടത്തിയത്. 30 ചെറിയ മുറികളാണ് ഫാംഹൗസിലുള്ളത്. ഇതിലാണ് വായുസഞ്ചാരമില്ലാത്ത,വൃത്തിഹീനമായ മുറികളിൽ പൂർണനഗ്നരായും അർധനഗ്നരായും കുട്ടികളെയടക്കം കണ്ടെത്തിയത്. അഞ്ച് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമാണ് ഇവിടെയുണ്ടായിരുന്നത്. ഇവർക്ക് പുറമെ സ്ഥലത്തുണ്ടായിരുന്ന 73 പേരെ അറസ്റ്റ് ചെയ്തു. കൂടാതെ 400 മദ്യക്കുപ്പികളും 500ഓളം ഗർഭനിരോധന ഉറകളും സ്ഥലത്തുനിന്ന് കണ്ടെടുത്തതായി എസ്.പി അറിയിച്ചു
കുട്ടികളെ ഇവിടെ എത്തിച്ചിരിക്കുന്നത് വേശ്യാവൃത്തിക്കായായിരുന്നു എന്ന് ജില്ലാ പൊലീസ് മേധാവി വിവേകാനന്ദ് സിങ് മാധ്യമങ്ങളോട് പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടികളെ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്ക് കൈമാറിയിട്ടുണ്ട്. ബെർനാഡ് എൻ മരക് ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.