ബെംഗളൂരു : ഏഴു വയസുള്ളപ്പോൾ അപകടത്തിൽ പരിക്കേറ്റ് വൈകല്യം സംഭവിച്ചതിന് ബെലഗാവിയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിക്ക് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ വിധിച്ച 4.41 ലക്ഷം രൂപ നഷ്ടപരിഹാരം കർണാടക ഹൈക്കോടതി 21.86 ലക്ഷമായി വർധിപ്പിച്ചു.
അപകടസമയത്ത് പെൺകുട്ടിയ്ക്ക് ഏഴ് വയസ് ആയിരുന്നു. പ്രായപൂർത്തിയാകാത്തതിനാൽ, അവൾ സമ്പാദിക്കാനുള്ള പ്രായത്തിൽ എത്തിക്കഴിഞ്ഞാൽ എത്രമാത്രം സമ്പാദിക്കുമെന്ന് പ്രവചിക്കാൻ പ്രയാസമാണ്. ഇത് അവളുടെ വിദ്യാഭ്യാസം, സംരംഭം, മനോഭാവം, ജീവിതത്തോടുള്ള സമീപനം എന്നിങ്ങനെ വിവിധ മൂല്യങ്ങളെ വിലയിരുത്തിയാണ് ഉണ്ടാവുക കേസ് പരിഗണിക്കുന്നതിനിടയിൽ കോടതി ചൂണ്ടിക്കാട്ടി.
വൈകല്യം 100% ആയി നിജപ്പെടുത്തുന്നത് അന്യായവും അനുചിതവുമാണെന്ന് ദി ന്യൂ ഇൻഡ്യ അശ്വറൻസ് കമ്പനി ലിമിറ്റഡിന്റെ അഭിഭാഷകന്റെ വാദം ജസ്റ്റിസ് പി കൃഷ്ണ ഭട്ട് നിരസിച്ചു. എന്റെ അഭിപ്രായത്തിൽ, ഈ വാദം അംഗീകരിക്കുന്നത്, ഒരു മനുഷ്യനെ ഒരു യന്ത്രത്തിന്റെ കാഴ്ചപ്പാടിലേക്ക് ചുരുക്കും, കോടതി പറഞ്ഞു.
2006 ഒക്ടോബർ 24 ന് അക്കാദമി റോഡരികിലൂടെ നടന്നുപോകുമ്പോൾ ചരക്ക് വാഹനം ഇടിച്ചാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തിൽ തെറിച്ച് ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിക്ക് നഷ്ട പരിഹാരം ആയി 4.41 ലക്ഷം രൂപ മാത്രമാണ് ട്രൈബ്യൂണൽ നൽകിയത്. അതിനാൽ പെൺകുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.