ബെംഗളൂരു: പെരുന്നാൾ ദിനത്തിൽ കന്നുകാലികളെ കശാപ്പ് ചെയ്യുന്നത് സൂക്ഷ്മമായി പരിശോധിക്കാന്‍ അധികാരികളോട് നിർദേശിച്ച് കർണാടക സർക്കാർ.
2022 ലെ ബക്കര്‍ ഈദ് പ്രമാണിച്ച് കര്‍ണാടകയില്‍ കന്നുകാലികളെ കശാപ്പിനായി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി കര്‍ണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചവാന്‍.
ബക്രി ഈദ് ആഘോഷത്തിനായി കന്നുകാലികളെ ബലിയാടാക്കരുതെന്ന് ചവാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുകയും, കന്നുകാലി കശാപ്പ് നിരോധന സംരക്ഷണ നിയമം, 2020, ഗോവധ നിരോധന നിയമം എന്നിവയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പശുക്കളെയും ഗോമാംസത്തെയും സംസ്ഥാനത്തേക്കും പുറത്തേക്കും കടത്തുന്നത് കര്‍ശനമായി നിരീക്ഷിക്കാന്‍ മൃഗസംരക്ഷണ വകുപ്പിനും പോലീസിനും കര്‍ണാടക സര്‍ക്കാര്‍ ഉത്തര് നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് ഗോവധ നിരോധനം കര്‍ശനമായി നടപ്പാക്കുന്ന സാഹചര്യത്തില്‍, ഏതെങ്കിലും കാരണത്താല്‍ പശുവിനെ കശാപ്പ് ചെയ്യുന്നത് കണ്ടാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്ന് കര്‍ണാടക മന്ത്രി പൊതുജനങ്ങളെ ഓര്‍മ്മിപ്പിച്ചു.
സംസ്ഥാനത്തിന്റെ എല്ലാ അതിര്‍ത്തി പ്രദേശങ്ങളിലും ഗോവധ നിരോധന നിയമത്തിന്റെ ലംഘനങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് വകുപ്പുകളും മൃഗസംരക്ഷണ വകുപ്പിന്റെ പ്രതിനിധികളും ജാഗ്രത പാലിക്കണം. ഗോവധം കണ്ടെത്തിയാല്‍, ഉടന്‍ തന്നെ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ എഫ്‌ഐആര്‍ ഫയല്‍ ചെയ്യും, കുറ്റവാളികള്‍ കഠിനമായ ശിക്ഷ നേരിടേണ്ടിവരുമെന്നും ചവാന്‍ പറഞ്ഞു.
ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഗോഹത്യ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍, പ്രാദേശിക ഭരണ അതോറിറ്റി ഉത്തരവാദിയാകുമെന്നും അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്നും മന്ത്രി പറഞ്ഞു. ബക്‌ര്‍ ഈദ് പ്രമാണിച്ച് ബെംഗളൂരുവില്‍ പശുക്കളെ കശാപ്പ് ചെയ്യുന്നത് തടയാന്‍ ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) സോണിലും നഗരത്തിലെ താലൂക്കുകളിലും ഒരു ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.