ബെംഗളൂരു: മൂന്ന് മക്കളെ കിണറ്റിലേക്ക് തള്ളിയതിന് പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി. വ്യാഴാഴ്ച മുൽക്കി പോലീസ് സ്റ്റേഷൻ പരിധിയിലെ വീടിന് സമീപമുള്ള കിണറ്റിൽ ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയാൾ പ്രതിയാണ്. മക്കളെയും ഭാര്യയേം തള്ളിയിട്ട ഇയാൾ സ്വയം കിണറ്റിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു.
രശ്മിത (13), ഉദയ് (11), ദീക്ഷിത് (4) എന്നിവരാണ് മരിച്ചത്. എന്നാൽ, ഭാര്യ ലക്ഷ്മി രക്ഷപ്പെട്ടു, പ്രതി മുൽക്കി പദ്മാനൂർ സ്വദേശി ഹിതേഷ് ഷെട്ടിഗറിനെ (42) പോലീസ് അറസ്റ്റ് ചെയ്തു. മുൽക്കി പോലീസ് സ്റ്റേഷനിൽ ഐപിസി സെക്ഷൻ 302 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി (ലോ ആൻഡ് ഓർഡർ) ഹരിറാം ശങ്കർ പറഞ്ഞു.
കുട്ടികൾ സ്കൂളിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു സംഭവമെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഡിസിപി പറഞ്ഞു. വീട്ടിൽ ആരുമില്ലാത്തതിനാൽ പ്രതി കുട്ടികളെ കിണറ്റിന് സമീപം കൊണ്ടുപോയി കിണറ്റിലേക്ക് തള്ളുകയായിരുന്നു. വൈകുന്നേരം 5.30 ഓടെ തിരിച്ചെത്തിയ ഭാര്യ കുട്ടികളെ കാണാത്തതിനെ തുടർന്ന് അവരെ അന്വേഷിക്കാൻ തുടങ്ങി. കുട്ടികൾ എവിടെയെന്ന് ഭർത്താവിനോട് ചോദിച്ചപ്പോളാണ് പ്രതി കിണർ കാണിച്ചുകൊടുത്തത്.
കിണറ്റിനരികിലേക്ക് ഓടിയ ഭാര്യ ലക്ഷ്മി , തന്റെ ഒരു കുട്ടി രക്ഷപെടാൻ മല്ലിടുന്നതാണ് കണ്ടത്. ലക്ഷ്മി രക്ഷയ്ക്കായി ഉറക്കെ നിലവിളിച്ചെങ്കിലും പ്രതി ലക്ഷ്മിയെ പൊക്കി കിണറ്റിലേക്ക് എറിയുകയും തുടർന്ന് അതിൽ ചാടുകയുമായിരുന്നുവെന്നാണ് റിപ്പോർട്ട്. സംഭവമറിഞ്ഞ് ഓടിയെത്തിയ അയൽവാസിളാണ് ഭാര്യയെയും ഭർത്താവിനെയും രക്ഷപ്പെടുത്തിയത്. പിന്നീട് കുട്ടികളെ കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിചെങ്കിലും അവരുടെ മരണം സംഭവിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധിയാണ് പ്രതിയെ ക്രൂരമായ നടപടിക്ക് പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. മൂന്ന് വർഷം മുമ്പ് ഒരു കമ്പനിയിൽ പാചകക്കാരനായി ജോലി ചെയ്ത ശേഷം ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടർന്ന് നാളികേരം വിൽക്കാൻ അദ്ദേഹം ആഗ്രഹിചെങ്കിലും പദ്ധതി യാഥാർത്ഥ്യമായില്ല. ഭാര്യ വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.