ബെംഗളൂരു: ബൊമ്മസാന്ദ്രയിലെ സ്വകാര്യ നഴ്സിംഗ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് 22 മലയാളി വിദ്യാർഥികൾ ആശുപത്രിയിൽ.
ചൊവ്വാഴ്ച അത്താഴത്തിനു ശേഷം കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് 4 പേരെയും തുടർന്നുള്ള ദിനങ്ങളിൽ 18 പേരെയും ആശപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവരുടെ ആരോഗ്യ സ്ഥിതിമെച്ചപ്പെട്ടു വരികയാണ്.
തമിഴ്നാട്ടുകാരനായ കരാറുകാരനാണ് ഹോസ്റ്റലിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. കുടിക്കാൻ നൽകുന്നത് മലിനജലമാണെന്നും ആരോപണമുണ്ട്. കൂടാതെ മുൻപും ഇവിടെ ഭക്ഷ്യവിഷബാധ ഉണ്ടായിട്ടുണ്ട്. എന്നാൽ കോളേജ് അധികൃതരോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും വിദ്യാർഥികൾ പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.