ചെന്നൈ: ഇഫ്താര്‍ പാര്‍ട്ടിയില്‍ വച്ച് 1.45 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ വിഴുങ്ങിയ യുവാവ് പിടിയില്‍. 32കാരനായ ചെന്നൈ സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് മൂന്നിന് നടന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ വച്ച് ഇയാള്‍ ആഭരണങ്ങള്‍ വിഴുങ്ങുകയായിരുന്നു. ഇയാള്‍ക്ക് എനിമ നല്‍കിയാണ് ആഭരണങ്ങള്‍ വീണ്ടെടുത്തത്. ജ്വല്ലറിയില്‍ ജോലി ചെയ്യുകയായിരുന്ന ഒരു യുവതിയാണ് ഇഫ്താര്‍ പാര്‍ട്ടി നടത്തിയത്. തന്റെ സുഹൃത്തിനെയും സുഹൃത്തിന്റെ കാമുകനെയും യുവതി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു. സുഹൃത്തിന്റെ കാമുകനാണ് ഭക്ഷണം കഴിക്കുന്നതിനിടെ ആഭരണങ്ങള്‍ വിഴുങ്ങിയത്. പാര്‍ട്ടി അവസാനിച്ച് എല്ലാവരും പോയതിനു പിന്നാലെ ആഭരണം നഷ്ടപ്പെട്ടത്…
Read MoreMonth: May 2022
കെജിഎഫ് താരം ബെംഗളൂരുവിൽ അന്തരിച്ചു; സംസ്കാരം ഇന്ന്
ബെംഗളൂരു : വൻ വിജയം നേടിയ കന്നട സിനിമയുടെ തലവര മാറ്റിയെഴുതിയ കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച കന്നഡ സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്ന അദ്ദേഹം അന്തരിച്ചത് ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചായിരുന്നു. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസവും. കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് കൂടാതെ ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രാജ്യത്താകെ തരംഗമായ കെജിഎഫിലെ വേഷം ശ്രദ്ധേയമായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും.
Read Moreമെട്രോപാതയ്ക്ക് തടസ്സമായി മേൽപ്പാലം, നിർമ്മാണം നിർത്തിവയ്ക്കാൻ ബിഎംആർസി നിർദേശം
ബെംഗളൂരു: കലാമന്ദിറിന് മുന്നിലൂടെ ഉള്ള മേൽപാലത്തിന്റെ പ്രവൃത്തികൾ അവസാനഘട്ടത്തിനോട് അടുത്തതോടെ നിർമാണം നിർത്തിവയ്ക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസി) ബിബിഎംപിക്ക് നിർദേശം നൽകി. അനുമതിയില്ലാതെയാണ് പാലം നിർമാണം ആരംഭിച്ചതെന്നാണ് ബിഎംആർസി വിശദീകരണം. സിൽക്ക് ബോർഡ്–കെആർ പുരം മെട്രോ പാത ഇതിലൂടെ കടന്നുപോകുന്നതിനാൽ മേൽപാലത്തിന്റെ രൂപരേഖ മാറ്റേണ്ടിവരും. വിവിധ വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാതെ പരസ്യവരുമാനം മാത്രം ലക്ഷ്യമിട്ടാണ് ബിബിഎംപി മേൽപാല നിർമാണം ആരംഭിച്ചതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. മെട്രോ റൂട്ട് 2 വർഷം മുൻപേ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ഇത് അവഗണിച്ചാണ് പാലം നിർമാണം ആരംഭിച്ചതെന്നും ആരോപണത്തിൽ ചൂണ്ടിക്കട്ടുന്നു.
Read Moreമുഴുവൻ ഫണ്ടും വിനിയോഗിക്കാതെ ബിബിഎംപി വാർഡ് കമ്മിറ്റികൾ: കണക്കുകൾ പുറത്ത്
ബെംഗളൂരു: വാർഡ് കമ്മിറ്റികളിൽ 70% മാത്രമാണ് കഴിഞ്ഞ ബിബിഎംപി ബജറ്റിൽ അനുവദിച്ച ഫണ്ട് വിനിയോഗിച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. വാർഡ് കമ്മിറ്റികളെ ശാക്തീകരിക്കുന്നതിനും തദ്ദേശ ഭരണം വികേന്ദ്രീകരിക്കുന്നതിനുമായി ഓരോ വാർഡിനും 60 ലക്ഷം രൂപ വീതം നഗരസഭ അനുവദിച്ചിരുന്നു. ബ്രുഹത് ബെംഗളൂരു മഹാനഗർ പാലെ (ബിബിഎംപി) വാർഡ് കമ്മിറ്റിയുമായി കൂടിയാലോചിച്ച് ഫണ്ട് വിനിയോഗിക്കാൻ വാർഡിന്റെ നോഡൽ ഓഫീസർക്ക് അധികാരം നൽകുകയും ചെയ്തിരുന്നു. ഫണ്ടിന്റെ യഥാർത്ഥ വിനിയോഗം ഞങ്ങൾക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലങ്കിലും ഏകദേശ കണക്കുകൾ കാണിക്കുന്നത് 60% മുതൽ 70% വരെ വാർഡുകൾ മാത്രമാണ് ഈ…
Read Moreഇന്ത്യ ആർട്ട് മേളയ്ക്ക് നാളെ അവസാനനാൾ
ബെംഗളൂരു : 4 ദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യ ആർട്ട് മേള നാളെ അവസാനിക്കും. 400 ഓളം കലാകാരന്മാർ പങ്കെടുത്ത ഇന്ത്യ ആർട്ട് മേള കുമാരകൃപ റോഡിലെ ചിത്രകലാപരിഷത്ത് ആർട്ട് ഗാലറിയിലായിരുന്നു നടക്കുന്നത് . മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ എസ്.എം.കൃഷ്ണ ഉദ്ഘാടനം ചെയ്ത പ്രദർശനം 25 ഗാലറികളിലും സ്റ്റാളുകളിലുമായി 3000 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. നാളെയാണ് പ്രദർശനത്തിന്റെ അവസാനനാൾ. കന്യാകുമാരി മുതൽ കാശ്മിർ വരെയുള്ളവരുടെ പങ്കാളിത്തതിനു പുറമേ സിംഗപ്പൂരിൽ നിന്നു വരെയുള്ള കലാകാരന്മാർ സൃഷ്ടികളുമായി പ്രദർശനത്തിന് എത്തിയിരുന്നു. സമകാലീന ചിത്ര, ശിൽപകലാ രംഗത്തെ മുന്നേറ്റങ്ങളെ…
Read Moreഅവസരങ്ങൾ ഒരുക്കി ഫോൺപേ
ബെംഗളൂരു: ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോണ്‍പേ . 2022 അവസാനത്തോടെ രാജ്യത്തുടനീളമുള്ള മൊത്തം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനാണ് ഫോണ്‍പേ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ എണ്ണം നിലവിലുള്ള 2,600 ല്‍ നിന്ന് 5,400 ആയി ഉയര്‍ത്തും . ബെംഗളൂരു, പുണെ, മുംബൈ, ദില്ലി തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്ത 12 മാസത്തിനുള്ളില്‍ പുതിയ നിയമനങ്ങള്‍ നടത്താനാണ് ഫോണ്‍ പേയുടെ ലക്ഷ്യം. ഏകദേശം 2,800 ഓളം പുതിയ അവസരങ്ങളാണ് ഇതോടെ ഫോണ്‍ പേ നൽകുന്നത്. എഞ്ചിനീയറിംഗ്, മാര്‍ക്കറ്റിങ്, അനലിറ്റിക്‌സ്, ബിസിനസ്…
Read Moreകർണാടകയിലെ മുസ്ലിമിനു കേരളത്തിലെ സംവരണത്തിന് അർഹതയില്ല ; സുപ്രീംകോടതി
ന്യൂഡൽഹി : കേരളത്തില്‍ മുസ്ലിം വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികകളിലേക്ക് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകള്ക്ക് അര്‍ഹത ഉണ്ടായിരിക്കില്ലെന്ന് സുപ്രീംകോടതി ഉത്തരവ്. താമസിക്കുന്ന സംസ്ഥാനത്തെ സംവരണ സര്‍ട്ടിഫിക്കറ്റുകൊണ്ട് മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്ന കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങള്‍ അനുസരിച്ചാണ് നിശ്ചയിക്കുന്നതെന്നും ജസ്റ്റീസുമാരായ അജയ് രസ്തോഗി, സി.ടി രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഐടി വിഭാഗത്തില്‍ കര്‍ണാടക സ്വദേശിയായ ബി. മുഹമ്മദ് ഇസ്മയിലിനെ നിയമിച്ചതുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സംവരണം ചെയ്യപ്പെട്ടിരുന്ന തസ്തികയിലേക്ക്…
Read Moreഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് കീഴടങ്ങി
ബെംഗളൂരു: ഡോബ്‌സ്‌പേട്ട് അന്നപൂർണേശ്വരി ലേഔട്ടിലെ വീട്ടിൽ വെച്ച് 28കാരൻ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയാതായി റിപ്പോർട്ട്. ഇതെത്തുടർന്ന് പ്രതിയായ രാമു എച്ച്‌പിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ രണ്ടുമാസം ഗർഭിണിയായ ഗുബ്ബി സ്വദേശി വനിതയെ (25) ആൺ രാമു കൊലപ്പെടുത്തിയത്. വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറുടെ മകനാണ് രാമു. 2021 ഏപ്രിലിലാണ് രാമു വനിതയെ വിവാഹം കഴിച്ചത്. വഴക്കിനെ തുടർന്ന് ബുധനാഴ്ച രാത്രി രാമു ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. വിവാഹാലോചനകൾക്കിടെ, താൻ എംകോം ബിരുദധാരിയാണെന്നും ഒരു സ്വകാര്യ സ്ഥാപനത്തിൽ…
Read Moreനഗരഭരണത്തിന്റെ കടിഞ്ഞാൺ ഇനി തുഷാർ ഗിരിനാഥിന്റെ കൈകളിൽ
ബെംഗളൂരു: ബിബിഎംപി ആസ്ഥാനത്ത് നടന്ന അനൗപചാരിക സ്ഥാനകൈമാറ്റ ചടങ്ങ് മൂന്ന് തവണ മാറ്റിവയ്ക്കേണ്ടിവന്നതിന് ശേഷം പുതിയ ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരിനാഥിന് സ്ഥാനമൊഴിയുന്ന ചീഫ് ഗൗരവ് ഗുപ്തയിൽ നിന്ന് ചാർജ് സ്വീകരിക്കാൻ 40 മിനിറ്റ് കാത്തിരിക്കേണ്ടി വന്നതായി റിപ്പോർട്ട് 1993 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ ഗിരിനാഥ്, ഡോ. ബി.ആർ. അംബേദ്കറുടെയും കന്നഡ ചലച്ചിത്രപ്രതിഭ ഡോ. രാജ്കുമാറിന്റെയും പ്രതിമകളിൽ ഹാരമണിയിച്ചു. തുടർന്ന് ഗൗരവ് ഗുപ്തയ്ക്കായി ഹാളിൽ കാത്തുനിന്ന ശേഷം 10 മിനിറ്റ് കമ്മീഷണറുടെ ഓഫീസിലും കാത്തിരുന്നു. എന്നാൽ ഗുപ്ത എത്തി നഗരഭരണത്തിന്റെ കടിഞ്ഞാൺ കൈമാറുമ്പോൾ…
Read Moreരാജ്യത്ത് പാചകവാതകവില വീണ്ടും കൂട്ടി
ബെംഗളൂരു: രാജ്യത്ത് വീണ്ടും പാചകവാതക വില വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകളുടെ വിലയാണ് വർധിപ്പിച്ചത്. ഗാർഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന്റെ വില 956.50 ൽ നിന്ന് 1006.50 ആയി.വാണിജ്യ സിലിണ്ടറുകളുടെ വില കഴിഞ്ഞ ദിവസം കൂട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളുടെ നട്ടെല്ലൊടിച്ച് ഗാർഹിക സിലിണ്ടറിനും വിലകൂട്ടിയത്. പെട്രോൾ ഡീസൽ ഇന്ധന വിലയിൽ നട്ടം തിരിയുന്നു ജനങ്ങൾക്ക് വലിയ തരിച്ചടിയാണ് തുടർച്ചയായുണ്ടാകുന്ന ഗാർഹിക സിലിണ്ടർ വില വർധനയും.
Read More