ബെംഗളൂരു: ദാർശനികനും സാമൂഹിക പരിഷ്കർത്താവുമായ ബസവേശ്വരന്റെ സന്ദേശങ്ങൾ രാജ്യത്തിന് എന്നും പ്രചോദനം നൽകുന്നതാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. ലിംഗായത്ത് പരമാചാര്യനും നവോത്ഥാന നായകനുമായ ബസവേശ്വരന്റെ 891-ാം ജയന്തി ആചരണം ഇന്നലെ ബെംഗളൂരുവിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദരിദ്രരെയും ദുർബലരെയും സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ അദ്ദേഹം നൽകിയ സംഭാവനകൾ എക്കാലവും ആദരിക്കപ്പെടും.
ബസവ സമിതി സംഘടിപ്പിച്ച പരിപാടിയിൽ ദേശീയ പ്രസിഡന്റ് അരവിന്ദ് ജെട്ടി ചടങ്ങിന് അധ്യക്ഷത വഹിച്ചു.
മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, ഭഗവന്ത് ഖൂബ, ബിജെപി സംസ്ഥാന പ്രസിഡന്റ് നളിൻ കുമാർ കട്ടീൽ തുടങ്ങിയവരും പങ്കെടുത്തു. അഖില കേരള വീരശൈവ മഹാസഭയുടെയും ബസവ സമിതിയുടെയും നേതൃത്വത്തിൽ കേരളത്തിലും വ്യാപകമായി ജയന്തി ആചരിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.