രജിസ്ട്രേഷൻ എങ്ങുമെത്താതെ തെരുവ് കച്ചവടക്കാർ 

ബെംഗളൂരു: വെൻഡിംഗ് സോണുകൾ സൃഷ്ടിക്കുന്നത് വരെ രാജ്യത്തുടനീളമുള്ള വഴിയോരക്കച്ചവടക്കാരെ സ്വതന്ത്രമായി വ്യാപാരം ചെയ്യാൻ അനുവദിക്കണമെന്ന് സുപ്രീം കോടതി വിധിച്ച് ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷവും ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഔപചാരിക രജിസ്ട്രേഷനും വെൻഡിംഗ് സോണുകളുടെ അതിർത്തി നിർണയിക്കുന്നതിനു കാത്തിരിക്കുകയാണ്.

ഏകദേശം 1.5 ലക്ഷം ആളുകൾ നഗര റോഡുകളിൽ വിവിധ വ്യാപാരങ്ങൾ നടത്തുന്നുണ്ടെന്ന് വഴിയോരക്കച്ചവടക്കാർ അവകാശപ്പെടുമ്പോൾ, ബിബിഎംപിയുടെ 2017 സർവേ പ്രകാരം 25,000 വഴിയോരക്കച്ചവടക്കാരെ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ, അവരിൽ 60% പേർക്ക് മാത്രമേ അവരുടെ ബിസിനസ്സ് നിയമവിധേയമാക്കുന്നത്തിനുള്ള ഐഡി കാർഡ് നൽകിയിട്ടുമുള്ളൂ.

2017ൽ, ചില വലിയ വിപണികളിൽ മാത്രം സർവേ നടത്തിയതിനാൽ സർവേ ശരിയായ രീതിയിലല്ല നടത്തിയതെന്നും. അതുകൊണ്ടുതന്നെ മിക്ക വ്യാപാരികളും പുറത്തായതായും ബെംഗളൂരു ജില്ലാ ബീഡി വ്യാപാരി സംഘടനാഗല ഒക്കുട്ടയുടെ പ്രസിഡന്റ് പറഞ്ഞു. അന്നുമുതൽ ഞങ്ങൾ പുതിയ സർവേയ്ക്കായി അഭ്യർത്ഥിക്കുന്നുണ്ടെങ്കിലും നടപടിയൊന്നുമായില്ലന്നും അദ്ദേഹം അവകാശപ്പെട്ടു.

2014-ലെ തെരുവ് കച്ചവടക്കാരുടെ (ഉപജീവന സംരക്ഷണവും തെരുവ് കച്ചവട നിയന്ത്രണവും) നിയമം അനുസരിച്ച്, ഓരോ സോണിലും ടൗൺ വെൻഡിംഗ് കമ്മിറ്റികൾ (ടിവിസി) രൂപീകരിക്കുന്നതിന് പ്രാദേശിക പൗര സ്ഥാപനത്തിനും ഉത്തരവാദിത്തമുണ്ട്. തെരുവ് കച്ചവടക്കാർ, ട്രാഫിക് പോലീസ് പോലുള്ള വിവിധ സർക്കാർ ഏജൻസികൾ, ട്രേഡ് ഓർഗനൈസേഷനുകൾ, റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ (ആർഡബ്ല്യുഎകൾ) എന്നിവയിൽ നിന്നുള്ള അംഗങ്ങൾ ടിവിസികളിൽ ഉൾപ്പെടുന്നുണ്ട്. ബെംഗളൂരുവിൽ, ടിവിസിയുടെ തിരഞ്ഞെടുപ്പ് 2019 ൽ നടന്നെങ്കിലും, മിക്ക ടിവിസികളും ഇപ്പോഴും അപൂർണ്ണമാണ്.

ബൊമ്മനഹള്ളിയിൽ ഐഡി കാർഡ് നൽകാത്തതിനാൽ തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിട്ടില്ലന്നും മറ്റ് ഏഴ് സോണുകളിൽ പ്രവർത്തിക്കുന്ന ടിവിസി ഉണ്ടെങ്കിലും നോമിനേറ്റ് ചെയ്ത എല്ലാ അംഗങ്ങളും അവർക്കില്ലന്നും ബാബു പറഞ്ഞു. ഇതുകൂടാതെ, നഗരത്തിലെ വെൻഡിംഗ് സോണുകളുടെ അതിർത്തി നിർണയിക്കുന്നതിലും ബിബിഎംപി പരാജയപ്പെട്ടു.

ഇപ്പോൾ നൽകുന്ന ഐഡി കാർഡുകളിൽ ബിസിനസ്സ് സ്ഥലത്തിന്റെ വിശദാംശങ്ങൾ അടങ്ങിയിരിക്കുന്നുതാനെങ്കിലും, എല്ലാ വെണ്ടർമാർക്കും ഐഡി നൽകാത്തതിനാൽ, വെൻഡിംഗ് സോണുകളും കുറച്ച് പ്രദേശങ്ങളിൽ മാത്രമേ കണ്ടെത്തിയിട്ടുള്ളൂ എന്നും 2017ൽ ഏതാനും വെണ്ടർമാർക്ക് ഐഡി കാർഡ് നൽകിയിരുന്നു. നടപടിക്രമങ്ങൾ ഘട്ടംഘട്ടമായി നടക്കുന്നുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ വെണ്ടർമാർക്ക് ഐഡി കാർഡ് ലഭിക്കുമെന്നും ഡെപ്യൂട്ടി കമ്മീഷണർ (വെൽഫെയർ) ഡോ മുരളീധർ കെ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us