ബെംഗളൂരു: ഭൂവുടമ സ്‌കീമിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്ക് നൽകുന്ന സബ്‌സിഡി നിലവിലെ 15 ലക്ഷത്തിൽ നിന്ന് 20 ലക്ഷമായി ഉയർത്തുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ.
ബാബു ജഗ്ജീവൻ റാം പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്ന ചടങ്ങിൽ സംസാരിക്കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ നിർധനരായ ആളുകൾക്ക് ഭൂമി വാങ്ങാൻ സഹായിക്കുന്നതിന് ഭൂമിയുടെ ഉടമസ്ഥാവകാശ സബ്‌സിഡി നൽകുന്നത്. ഇത്തരം കൂട്ടായ്മകൾക്ക് വീട് നിർമിക്കുന്നതിന് നൽകുന്ന സബ്‌സിഡി 1.75 ലക്ഷത്തിൽ നിന്ന് രണ്ട് ലക്ഷമായി സർക്കാർ ഉയർത്തിയിട്ടുണ്ട്.
എല്ലാ താലൂക്കുകളിലും എസ്‌സി, എസ്‌ടി വിഭാഗങ്ങൾക്കായി ബാബു ജഗ്ജീവൻ റാം സ്വയം തൊഴിൽ പദ്ധതി ആവിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് ഒരാഴ്‌ചയ്‌ക്കുള്ളിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോർഡിംഗ് സ്‌കൂളിലെ എസ്‌സി, എസ്‌ടി വിദ്യാർത്ഥികൾക്ക് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് പരിശീലനം നൽകുന്നതിനുള്ള പ്രത്യേക പദ്ധതി ഈ വർഷം ആരംഭിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഗ്രാമീണ മേഖലയിലെ ഈ കമ്മ്യൂണിറ്റികൾക്ക് 75 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച സർക്കാർ ഉത്തരവ് ഒരാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്നും ബൊമ്മൈ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.