വളർന്നു വരുന്ന മതപരമായ വിവേചനം ഇല്ലാതാക്കണം ; കിരൺ മസുംദാർ ഷാ

ബെംഗളൂരു: നിലവിൽ കര്‍ണാടകയിലുള്ള മതവൈര്യം സംസ്ഥാനത്തിന്റെ ഐടി നേതൃപദവിയില്ലാതാക്കുമെന്ന് മുഖ്യമന്ത്രി ബാസവരാജ് ബൊമ്മയോട് ബയോകോണ്‍ എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണ്‍ കിരണ്‍ മസുംദാര്‍ ഷാ.

ട്വിറ്ററിലൂടെയാണ് മുഖ്യമന്ത്രിയെ ടാഗ് ചെയ്ത് കൊണ്ട് അവർ ഇത് അറിയിച്ചത്.

ഹിന്ദുത്വ സംഘടനകളുടെ ആഹ്വാന പ്രകാരം ക്ഷേത്ര ഉത്സവങ്ങളില്‍നിന്ന് മുസ്‌ലിം കച്ചവടക്കാരെ വിലക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പ്രതികരണം. ആദ്യമായാണ് കോര്‍പറേറ്റ് തലത്തില്‍ നിന്നൊരാള്‍ ഈ വിഷയത്തില്‍ ഇടപെടുന്നത്. ടെക്, ബയോടെക് മേഖലകളില്‍ സംസ്ഥാനത്തിനുള്ള നേതൃസ്ഥാനം ഈ വര്‍ഗീയതയിലൂടെ ഇല്ലാതായേക്കുമെന്ന് ട്വിറ്ററിലെഴുതിയ കുറിപ്പില്‍ അവര്‍ പറയുന്നു.

കര്‍ണാടക എല്ലാവരെയും ചേര്‍ത്തുനിര്‍ത്തിയുള്ള സാമ്പത്തിക വികസനമാണ് പടുത്തുയര്‍ത്തിയിട്ടുള്ളത്. അതു തുടർന്നും ഉണ്ടാവണം, ഇത്തരം വര്‍ഗീയ വിവേചനം നാം അനുവദിക്കാന്‍ പാടില്ലെന്നും വളര്‍ന്നുവരുന്ന ഈ മതപരമായ വിവേചനം ഇല്ലാതാക്കാൻ ബാസവരാജ് ബൊമ്മ ശ്രമിക്കണമെന്നും അവർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us