20 വര്‍ഷത്തിൽ കമിതാക്കള്‍ക്ക് 15 കുട്ടികള്‍; ഉദ്യോഗസ്ഥര്‍ക്ക് പിഴ

ദക്ഷിണ ചൈനയിൽ നടത്തിയ അന്വേഷണത്തിൽ 15 കുട്ടികൾക്ക് ജന്മം നൽകിയ ദമ്പതികളെ കണ്ടെത്തി. ഇതതെത്തുടർന്ന് ഗ്വാങ്‌സി ഷുവാങ് സ്വയംഭരണ മേഖലയിലെ റോങ് കൗണ്ടിയിലെ ലികുൻ നഗരത്തിന്റെ തലവനും പ്രാദേശിക കുടുംബാസൂത്രണ സ്റ്റേഷന്റെ ഡയറക്ടറും ഉൾപ്പെടെയുള്ള 11 ഉദ്യോഗസ്ഥർ തങ്ങളുടെ ചുമതലകൾ അവഗണിച്ചതിന് ശിക്ഷ നേരിടേണ്ടി വന്നെന്ന് പ്രാദേശിക അധികാരികൾ അറിയിച്ചു.

ലിയാങ് എർ (76) എന്ന വ്യക്തിയ്ക്കും അദ്ദേഹത്തിന്‍റെ ഭാര്യ ലു ഹോംഗ്ലാൻ (46) നുമാണ് 1995-നും 2016-നും ഇടയിൽ നാല് ആൺകുട്ടികൾക്കും 11 പെൺകുട്ടികൾക്കും ജനിച്ചതായ് കണ്ടെത്തിയത്. തന്നെക്കാൾ 30 വയസ്സിന് താഴെയുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും ധാരാളം കുട്ടികളുണ്ടാകുകയും ചെയ്തതിന് 2016-ൽ “മാക്കോ മാൻ” എന്ന വിശേഷണം ലിയാംഗിനെ തേടിയെത്തി. കൂടാതെ ലൂ തന്റെ മിക്ക കുട്ടികളെയും അവരുടെ വീട്ടിലാണ് പ്രസവിച്ചത്. 1979-ൽ ചൈനീസ് സർക്കാർ സ്ഥാപിച്ച ചൈനയുടെ ഒറ്റക്കുട്ടി നയം അവസാനിക്കുന്നതിന് മുമ്പ് ദമ്പതികൾ കണ്ടെത്തിയിരുന്നെങ്കിൽ ശിക്ഷ നേരിടേണ്ടിവരുമായിരുന്നു.

ലോകത്ത് ഏറ്റവുമധികം ജനസംഖ്യ ഉളള രാജ്യമാണ് ചൈന. ഇത് ഇനിയും വര്‍ദ്ധിക്കാതിരിക്കാനും വിഭവങ്ങളുടെ ആവശ്യങ്ങൾ പരിമിതപ്പെടുത്തുന്നതിനുമായി 1979 കളിലാണ് ചൈനീസ് ഭരണകൂടം ഒരുകുട്ടി നയം നടപ്പിലാക്കാന്‍ ആരംഭിച്ചത്. ഒരു കുട്ടി ജനിച്ചാല്‍ അമ്മ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന നിബന്ധനയുണ്ടായിരുന്നു.ദശാബ്ദങ്ങൾ നീണ്ട നയം പിന്നീട് 2015-ൽ രണ്ട് കുട്ടികളുടെ നയമായി മാറ്റിയതിന് ശേഷം ഘട്ടം ഘട്ടമായി നിർത്തലാക്കപ്പെടുകയായിരിന്നു. ഒടുവിൽ കുട്ടികളുടെ പരിധിയും അതുമായി ബന്ധപ്പെട്ട ശിക്ഷകളുടെ ഭാഗമായ കനത്ത പിഴയും ഒരാളുടെ ജോലി നഷ്‌ടവലും ഉൾപ്പെടുന്നു ശിക്ഷകളും 2021 ജൂലൈ 21-ന് എടുത്തുകളയാൻ സർക്കാർ തീരുമാനിച്ചു.

ഗ്വാങ്‌ഡണിൽ ജോലി ചെയ്യുന്നതിനിടെ 1994 ലാണ് ഇരുവരും കണ്ടുമുട്ടിയതും പ്രണയത്തിലായതും, തുടർന്ന് അനൗപചാരികമായ ഒരു വിവാഹ ചടങ്ങ് നടത്തിയെങ്കിലും നിയമപരമായി ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തിട്ടില്ല. പൈൻ മരങ്ങളുടെ റെസിൻ ശേഖരിക്കുന്നതിലൂടെയുളള ലിയാങ്ങിന്റെ വരുമാനം കൊണ്ടും 2015 നും 2019 നും ഇടയിൽ സർക്കാർ നൽകിയ ദാരിദ്ര്യ സബ്‌സിഡികളിലൂടെയുമാണ് കുടുംബം അതിജീവിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us