ബെംഗളൂരു: യെലഹങ്ക പരിധിയിൽ മുനേശ്വര ലേഔട്ടിലെ കുഴികൾ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കവേ, കുഴിയിൽ വീണു പരിക്കേറ്റ ഒരു സ്വകാര്യ സ്ഥാപനത്തിലെ 27 കാരനായ എഞ്ചിനീയർ തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽ മരിച്ചു.
യെലഹങ്കയ്ക്ക് സമീപമുള്ള മുനേശ്വര ലേഔട്ടിൽ താമസിക്കുന്ന അശ്വിൻ ആണ് കൊല്ലപ്പെട്ടത്. പൈപ്പ് ലൈൻ ജോലികൾക്കായി കുഴിച്ച റോഡ് പുനഃസ്ഥാപിക്കുന്നതിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പരാജയപ്പെട്ടതിനെ തുടർന്നാണ് കുഴികൾ ഉണ്ടായതെന്നാണ് പരിസരവാസികൾ ആരോപിച്ചത്.
കുഴിയിൽ വീണ അശ്വിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. യെലഹങ്ക ട്രാഫിക് പോലീസ് കേസ് എടുക്കുകയും BWSSB, ബാംഗ്ലൂർ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി (ബെസ്കോം) എന്നിവയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ സംഭവം അറിഞ്ഞ ബിബിഎംപി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഞങ്ങളുടെ സോണൽ ഉദ്യോഗസ്ഥർ വിഷയം അന്വേഷിക്കുകയാണെന്നാണ് അറിയിച്ചത്. കൂടാതെ അപകടം നടന്നത് BWSSB പൈപ്പ് ലൈൻ സ്ഥാപിക്കാൻ കുഴിച്ച ഭാഗത്താണെന്നും സംഭവത്തെക്കുറിച്ച് ഞങ്ങൾ അന്വേഷിക്കുകയും അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യുമെന്നും പറഞ്ഞു. കൂടാതെ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.