ബെംഗളൂരു: മലബാർ മുസ്ലിം അസോസിയേഷന് (എം.എംഎ) കീഴിൽ മൈസൂർ റോഡിൽ നിർമാണം പൂർത്തിയാക്കിയ കർണാടക മലബാർ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി 27 ന് നടക്കുമെന്ന് എം.എംഎ പ്രസിഡണ്ട് ഡോ. എൻ.എ.മുഹമ്മദ് പത്രസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം 6.30 ന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. കർണാടക മന്ത്രി സോമണ്ണ, കേരള പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ മന്ത്രിയും എം.എൽ.എയുമായ സമീർ അഹ്മദ് ഖാൻ, എൻ.എ ഹാരിസ് എം.എൽ.എ, ഡോ. പി.സി. ജാഫർ ഐ,എ.എസ്, ജാമിയ മസ്ജിദ് ഇമാം മൗലാന ഇംറാൻ മഖ്ദ് റഷാദി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
എട്ടര പതിറ്റാണ്ട് കാലത്തോളം സംഘടന നടത്തിവന്ന മത സാമൂഹിക, സാംസ്കാരിക ആതുര ജീവകാരുണ്യ പ്രവർത്തനങ്ങളുടെ തുടർച്ചയും ഏകോപനവുമാണ് കർണാടക മലബാർ സെന്റർ വിഭാവനം ചെയ്യുന്നത്. ആതുര ജീവകാരുണ്യ മേഖലകളിൽ വ്യത്യസ്തമായ കർമ്മ പദ്ധതികളും സാംസ്കാരിക-തലത്തിൽ ഗുണകരമായ പ്രവർത്തനരീതികളും ഈ സെന്ററിന്റെ ഭാഗമാകും.
ഓഡിറ്റോറിയം, സെമിനാർ ഹാൾ, കൗൺസിലിംഗ് സെൻറർ, കേരളത്തിൽ നിന്ന് പഠനത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിന് ഗൈഡൻസ് സെൻറർ, ചികിത്സയ്ക്കും മറ്റ് ആവശ്യങ്ങൾക്കുമായി നഗരത്തിലെത്തുന്നവർക്ക് താൽക്കാലിക വിശ്രമസൗകര്യം, പ്രാർത്ഥന ഹാൾ, സ്ത്രീകൾക്ക് സ്വയം തൊഴിൽ പരിശീലന കേന്ദ്രം തുടങ്ങിയവയും ഈ സെന്ററിൽ പ്രവർത്തിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.