ബെംഗളൂരു : ഉക്രൈനുള്ള മലയാളികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആവശ്യമായ ഇടപെടല്‍ നടത്തുന്നതിനായി നോര്‍ക്കയുടെ പ്രത്യേക സെല്‍ പ്രവര്‍ത്തനമാരംഭിച്ചതായി നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണന് അറിയിച്ചു.
നോര്‍ക്ക പിന്‍സിപ്പല്‍ സെക്രട്ടറിയുടെയും നോര്‍ക്ക റൂട്ട്സ് സി.ഇ.ഒയുടെയും നേതൃത്വത്തില്‍ വിദേശകാര്യമന്ത്രാലയവുമായും ഉക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും നിരന്തരം ബന്ധപ്പെട്ടുവരികയാണ്.
ഉക്രൈനിലുള്ള ഇന്ത്യക്കാര്‍ പ്രത്യേകിച്ച് വിദ്യാര്‍ഥികള്‍ ആ രാജ്യത്ത് നില്‍ക്കേണ്ട അനിവാര്യ സാഹചര്യമില്ലെങ്കില്‍ തത്ക്കാലം മടങ്ങിപ്പോകാവുന്നതാണെന്ന് ഉക്രൈനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ആ രാജ്യത്തു നിന്നും വിമാനസര്‍വീസ് സുഗമമായി നടക്കുന്നുണ്ട്.
ഉക്രൈനിലുള്ള മലയാളികള്‍ക്ക് അവിടെത്തെ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പറുകളിലോ [email protected] [email protected] എന്നീ ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
ഉക്രൈനിലെ മലയാളികളുടെ വിവരങ്ങള്‍ നോര്‍ക്കയില്‍ അറിയിക്കാന്‍ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കള്‍ക്ക് നോര്‍ക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോള്‍ ഫീ നമ്പരിലോ [email protected] എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.