ചെന്നൈ : ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിഎംകെ പ്രവർത്തകർക്ക് അയച്ച കത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ബിജെപി “നാശത്തിന്റെ രാഷ്ട്രീയം” പ്രചരിപ്പിക്കുകയാണെന്ന് പറഞ്ഞു. കേഡർമാർ പ്രചാരണത്തിന് ഇറങ്ങുമ്പോൾ, സമാധാനപരമായി സഹവർത്തിത്വമുള്ള തമിഴ് ജനതയുടെ മനസ്സിൽ ബിജെപി വർഗീയതയുടെ വിത്ത് പാകുകയാണെന്ന് ജനങ്ങളെ ഓർമ്മിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആത്മാഭിമാനം, സാമൂഹിക നീതി, ജാതി വിരുദ്ധ ചിന്ത, മതപരമായ ഐക്യം എന്നിവയിൽ അധിഷ്ഠിതമായ ഡിഎംകെയുടെ ദ്രാവിഡ മാതൃകയെക്കുറിച്ച് സംസാരിക്കണമെന്നും അദ്ദേഹം കേഡറുകളോട് അഭ്യർത്ഥിച്ചു. തദ്ദേശ തെരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ അടിത്തറയാണെന്നും സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ പൊതുജനങ്ങളിലേക്കെത്താനുള്ള മാർഗങ്ങളാണിതെന്നും സ്റ്റാലിൻ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.