ബെംഗളൂരു : കർണാടക സർക്കാർ രാത്രി കർഫ്യൂ പിൻവലിച്ചു, ജനുവരി 31 മുതൽ ഇത് പ്രാബല്യത്തിൽ വരും. കൂടാതെ സിനിമാ ഹാളുകൾ ഒഴികെയുള്ള ഹോട്ടലുകളിലും ബാറുകളിലും പബ്ബുകളിലും 50% ഒക്യുപെൻസി നിയമവും പിൻവലിച്ചു.
അതേപോലെ, ബെംഗളൂരുവിലെ എല്ലാ സ്‌കൂളുകളിലും തിങ്കളാഴ്ച മുതൽ ഓഫ്‌ലൈൻ ക്ലാസുകൾ ആരംഭിക്കും. ജിമ്മുകൾ 50% ശേഷിയിൽ തുടരും. ബാറുകൾക്കും ഹോട്ടലുകൾക്കും തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. സർക്കാർ ഓഫീസുകൾ 100% ശേഷിയോടെ പ്രവർത്തിക്കും. ക്ഷേത്രങ്ങളിൽ പ്രാർത്ഥനകൾ നടത്താനും അനുമതിയുണ്ട്. പ്രതിഷേധം, കുത്തിയിരിപ്പ് സമരം, മതസഭകൾ, രാഷ്ട്രീയ പരിപാടികൾ എന്നിവ നിരോധിച്ചിരിക്കുന്നു കർണാടക മന്ത്രി ബിസി നാഗേഷ് പറഞ്ഞു
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ജനുവരി 29 ശനിയാഴ്ച വിദഗ്ധ സമിതിയുമായി നടത്തിയ യോഗത്തിൽ കർണാടകയിലെ കോവിഡ്-19 നിയന്ത്രണങ്ങൾ നീക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തത്