തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം; ഇന്ന് മുതല്‍ കര്‍ശന നിയന്ത്രണങ്ങള്‍.

തിരുവനന്തപുരം: സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാണ് തലസ്ഥാനത്ത് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ഇന്നലെ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചു. കൂടാതെ തിരുവനന്തപുരം ജില്ലയില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. 

നിയന്ത്രണങ്ങൾ ചുവടെ

  • സിനിമാ തിയറ്ററുകളും നീന്തല്‍ കുളങ്ങളും ജിംനേഷ്യവും പൂര്‍ണമായും അടച്ചിടും
  • മതപരമായ ചടങ്ങുകൾ ഓൺലൈൻ ആയി മാത്രം നടത്തണം.
  • 40 ശതമാനത്തില്‍ കൂടുതല്‍ കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവാകുന്ന സ്കൂളുകള്‍ അടച്ചിടും.
  • സാംസ്കാരിക, രാഷ്ട്രീയ, പൊതു പരിപാടികൾ ഒന്നും തന്നെ അനുവദിക്കില്ല.
  • 10,12,അവസാനവർഷ ബിരുദ,ബിരുദാനന്തരമൊഴികെ എല്ലാ ക്ലാസുകളും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറണം.
  • സെക്രട്ടറിയറ്റിൽ ജോലിക്ക് ഹാജരാകുന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കും.
  • വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കാവുന്നവരുടെ പരമാവധി എണ്ണം 20 ആയിരിക്കും.
  • സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടും
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us