ബെംഗളൂരു: കന്നഡ ചലച്ചിത്ര നിർമ്മാതാവ് ഉമാപതി ശ്രീനിവാസിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ട സംഭവത്തിൽ രണ്ടുപേരെ സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റ് ചെയ്തു. ഒരു വർഷത്തിലേറെയായി പ്രതികൾ ഇരുവരും ഒളിവിലായിരുന്നു. ദർശൻ, സഞ്ജു എന്നിവരാണ് അറസ്റ്റിലായ പ്രതികൾ.
ഇരുവരും സുങ്കടക്കാട്ടെ ബാർ ആന്റ് റസ്‌റ്റോറന്റിന് സമീപമുണ്ടെന്ന വിശ്വസനീയമായ രഹസ്യവിവരത്തെ തുടർന്ന് സംഭവസ്ഥലത്തെത്തിയ സിസിബിയുടെ ഓർഗനൈസ്ഡ് ക്രൈം വിങ് സംഘം ഒരു വർഷമായി അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ താമസിച്ചിരുന്ന ഇവരെ പിടികൂടുകയായിരുന്നു.
2020 ഡിസംബറിൽ സിനിമാ നിർമ്മാതാവ് ഉമാപതിയെയും സഹോദരൻ ദീപക് ഗൗഡയെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്ന സംഘത്തെ ജയനഗർ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൊത്തം 16 പേരെയാണ് അന്ന് പോലീസ് അറസ്റ്റ് ചെയ്തത്, ഉമാപതിയെ ഇല്ലാതാക്കാൻ ഉമാപതിയുമായി ബിസിനസ്സ് വൈരാഗ്യം പങ്കിട്ട ഒരാളിൽ നിന്ന് സംഘം പണം വാങ്ങിയതായും കണ്ടെത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.