ബെംഗളൂരു: സർക്കാർ അംഗീകാരം ലഭിച്ചിട്ടുള്ള കൊവിഡ് ഹോം സെൽഫ് ടെസ്റ്റ് കിറ്റുകൾ വിഡ്ഢിത്തമല്ലങ്കിൽകൂടി ഇത് അവസാന സ്ഥിരീകരണമോ ആർടി-പിസിആർ ടെസ്റ്റുകൾക്ക് പകരമോ അല്ല. അതുകൊണ്ടു തന്നെ രോഗലക്ഷണങ്ങളുള്ളവർ നിർബന്ധമായും ആർടി-പിസിആർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
ആളുകൾക്ക് എന്തെങ്കിലും ആശങ്കകൾ ഉണ്ടെങ്കിലോ ഒരു ടെസ്റ്റിംഗ് സെന്റർ സന്ദർശിക്കുന്നത് സുഖകരമല്ലെന്ന് തോന്നുകയോ ചെയ്‌താൽ അവർക്ക് വീട്ടിലോ അല്ലെങ്കിൽ അവർ ആഗ്രഹിക്കുന്ന സ്ഥലത്തോ ക്രമീകരിച്ച RT-PCR ടെസ്റ്റ് ചെയ്യാൻ അവസരം ലഭിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുതരാവസ്ഥ ഉള്ള രോഗങ്ങൾ ഇല്ലാതെ നിലവിൽ ആരെയും സർക്കാർ, സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിക്കില്ലെന്നും, 28 നിയമസഭാ മണ്ഡലങ്ങളിലെയും കൺട്രോൾ റൂമുകൾ ഓരോ കൊവിഡ് കേസും നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ടെസ്റ്റിംഗും പ്രതിദിനം 1.1 ലക്ഷമായി ഉയർത്തിയതായും. ജനുവരി 17 ലെ കണക്കനുസരിച്ച് സജീവ കണ്ടെയ്‌ൻമെന്റ് സോണുകളുടെ എണ്ണം 627 ആണെന്നും , അതിൽ 385 എണ്ണം അപ്പാർട്ട്‌മെന്റുകളിലും 214 വ്യക്തിഗത വീടുകളിലും അഞ്ച് സ്‌കൂൾ/കോളേജുകളിലും 23 ഹോസ്റ്റലുകളിലും/പിജികളിലും മറ്റുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.