ബെംഗളൂരു: സംസ്ഥാനത്തുടനീളം കോളേജുകളിൽ ക്ലാസുകൾ പുനരാരംഭിച്ചിട്ട് ഒരു മാസത്തിലേറെയായി, എന്നാൽ ദേശീയ വിദ്യാഭ്യാസ നയത്തിന് കീഴിൽ ഒന്നിലധികം കോമ്പിനേഷനുകൾ ഉപയോഗിച്ച് ടൈംടേബിൾതയ്യാറാക്കാൻ കോളേജുകൾ ഇപ്പോഴും പാടുപെടുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിരാശരായ, നഗരത്തിലെ വിവിധ സർക്കാർ, എയ്ഡഡ് കോളേജുകളിലെ മേധാവികളും അധ്യാപകരുംചൊവ്വാഴ്ച ബെംഗളൂരു സിറ്റി യൂണിവേഴ്സിറ്റി അധികൃതരുമായി നടത്തിയ യോഗത്തിൽ തങ്ങളുടെ പരാതികൾഎടുത്തുപറഞ്ഞു. നഗരത്തിലെ ഒരു സർക്കാർ കോളേജിലെ പ്രൊഫസർ, ടൈംടേബിൾ തയ്യാറാക്കാൻ വളരെ ബുദ്ധിമുട്ടാണെന്നുംതങ്ങളെ സഹായിക്കണമെന്ന് ബിസിയു ഉദ്യോഗസ്ഥരോട് അഭ്യർത്ഥിച്ചു.
Read MoreYear: 2021
കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-11-2021).
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് കോവിഡ് കേസുകൾ 308 റിപ്പോർട്ട് ചെയ്തു. 384 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.29% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 384 ആകെ ഡിസ്ചാര്‍ജ് : 2946985 ഇന്നത്തെ കേസുകള്‍ : 308 ആകെ ആക്റ്റീവ് കേസുകള്‍ : 7409 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 38161 ആകെ പോസിറ്റീവ് കേസുകള്‍ : 2992584…
Read Moreവിദ്യാർത്ഥിനികൾക്ക് ഗർഭാശയ കാൻസർ വാക്സിനുകൾ നൽകണമെന്ന് ശുപാർശ ചെയ്ത് കിഡ്‌വായി
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും സാധാരണമായ രണ്ടാമത്തെ അർബുദമാണ് ഗർഭാശയ അർബുദം, വാക്സിൻ ഉപയോഗിച്ച് തടയാൻ കഴിയുന്ന ഒരേയൊരു തരം അർബുദം കൂടിയാണിത്. എന്നിട്ടും, ഈ ക്യാൻസറിനുള്ളചികിത്സയെക്കുറിച്ചോ അത് തടയാനുള്ള ഹ്യൂമൻ പാപ്പിലോമ വൈറസ് (HPV) വാക്‌സിനിനെ കുറിച്ചൊജനങ്ങളിൽ അവബോധം കുറവാണ്. കർണാടകയിലെ ഏക സർക്കാർ കാൻസർ ആശുപത്രിയായ കിദ്വായ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്ഓങ്കോളജി കാൻസർ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെന്ററിൽ ഓരോ വർഷവും ഏകദേശം 1500 ഗർഭാശയക്യാൻസർ കേസുകളാണ് ചികിത്‌സക്കെത്തുന്നത്, അവരിൽ ഭൂരിഭാഗവും രോഗത്തിന്റെ അവസാനഘട്ടത്തിലാണ് വരുന്നത്. ” 9 നും 15 നും ഇടയിൽ…
Read Moreകേളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (17-11-2021).
കേരളത്തില്‍ ഇന്ന് 6849 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 958, കോഴിക്കോട് 932, തിരുവനന്തപുരം 839, തൃശൂര്‍ 760, കോട്ടയം 700, കൊല്ലം 523, കണ്ണൂര്‍ 437, വയനാട് 330, ഇടുക്കി 292, ആലപ്പുഴ 267, പാലക്കാട് 249, പത്തനംതിട്ട 240, മലപ്പുറം 237, കാസര്‍ഗോഡ് 85 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,334 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ…
Read Moreഇലക്ട്രോണിക് സിറ്റിയിലെ അപ്പാർട്മെന്റിൽ വൻ തീപിടുത്തം – വീഡിയോ
ബെംഗളൂരു: നഗരത്തിലെ ഇലക്ട്രോണിക് സിറ്റിക്ക് സമീപം സാമ്പിഗെ നഗറിലെ പാർപ്പിട സമുച്ചയത്തിൽ തീപ്പിടുത്തം. അഗ്നിശമനസേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. ആളപായമൊന്നും ഇതുവരെയും റിപ്പോർട്ട് ചെയ്തിട്ടില്ല. താമസക്കാരെ ഒഴിപ്പിച്ചു. Updating….. Another video of A fire accident was reported from the Vmaks Chalet Apartment in Sampige Nagar, Electronic City, Bengaluru. Fire brigade is at the spot. No injuries or casualties reported...#fire #fireaccident #SampigeNagar #ElectronicCity #Bengaluru #fireaccident #karnataka pic.twitter.com/I2p7D4JpDL — Siraj Noorani (@sirajnoorani)…
Read Moreനഗരത്തിലെ വേറിട്ട കർഷകൻ
ബെംഗളൂരു: സങ്കരയിനം വിത്തുകൾ കൃഷിയിടം കീഴടക്കുമ്പോൾ അവഗണിക്കപ്പെട്ടുപോകുന്ന പരമ്പരാഗത നെല്ലിനങ്ങളെ സംരക്ഷിച്ച് പുതുതലമുറയ്ക്ക് കൈമാറുന്നതിന് പരമ്പരാഗത നെൽവിത്തുകൾ ശേഖരിച്ച് മ്യൂസിയമൊരുക്കി സംരക്ഷിക്കുകയാണ് സയിദ് ഘനി ഖാൻ(43) എന്ന ഈ കർഷകൻ. വയനാട്ടിലെ രക്തശാലിയും പാലക്കാട്ടെ നവരയുമുൾപ്പെടെ നാട്ടിലെയും മറുനാട്ടിലെയും 1350 ഇനം തനത് നെൽവിത്തുകൾ ഇദ്ദേഹത്തിന്റെ മ്യൂസിയത്തിൽ ഉണ്ട്. കൂടാതെ പാരമ്പര്യ നെൽക്കൃസിയിൽ താല്പര്യമുള്ളവർക് മ്യൂസിയത്തിൽനിന്ന് വിത്തും വില്പന ചെയ്യാറുമുണ്ട്. ഒരു കർഷകൻ സ്വന്തമായി തയ്യാറാക്കുന്ന ആദ്യത്തെ നെൽമ്യൂസിയമാണിതെന്നുമുള്ള പ്രേത്യേകതായും ഈ മ്യൂസിയത്തിനുണ്ട്. മാണ്ഡ്യ ജില്ലയിലെ മദ്ദൂർ താലൂക്കിലെ കിരുഗാവലു എന്ന കർഷകഗ്രാമത്തിലാണ് ഈ…
Read Moreകോവിഡ് 19 ബാധിച്ച് മരിച്ച പോലീസുകാരുടെ ബന്ധുക്കൾക്കുള്ള ധനസഹായത്തിനായി ₹2.7 കോടി രൂപ
ബെംഗളൂരു: കർണാടക ഡിജിയും ഐജിപിയുമായ പ്രവീൺ സൂദ് തിങ്കളാഴ്ച ഡ്യൂട്ടിയിലിരിക്കെ കൊവിഡ്-19 ബാധിച്ച് ജീവൻ നഷ്ടപ്പെട്ട 90 പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് മൂന്ന് ലക്ഷം രൂപയുടെ ചെക്ക്സമ്മാനിച്ചു. ചെക്കുകളുടെ ആകെ മൂല്യം ഏകദേശം 2.7 കോടി രൂപയോളമാണ്. ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ മാൻകൈൻഡ് ഫാർമ ലിമിറ്റഡാണ് ഈ തുക സംഭാവന ചെയ്തിരിക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കുള്ള ചെറിയ സംഭാവനയാണ് ഇതെന്ന് മാൻകൈൻഡ് ഫാർമസീനിയർ ഡിവിഷണൽ മാനേജർ മനീഷ് അറോറ പറഞ്ഞു. ഓരോ കുടുംബത്തിനും സർക്കാർ ഇതിനകം 30 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്ന് സൂദ് പറഞ്ഞു. ഇതിനുപുറമെ, മരിച്ചവരുടെ…
Read Moreനായകളുടെ ആക്രമണത്തിൽ നഷ്ട്ടപ്പെട്ട ചിറകുകൾ വീണ്ടെടുത്ത് പെണ്മയിൽ
ബെംഗളൂരു: തെരുവുനായ്ക്കളുടെ മാരകമായ ആക്രമണത്തെ തുടർന്ന് ചിറകുകൾക് കേട് പറ്റിയഒന്നരവയസ്സുള്ള പെണ്മയിൽ അപൂർവ ശസ്ത്രക്രിയയിലൂടെ ചിറകുകൾ തീരിച്ച് പിടിച്ചു. പക്ഷി നാല് മാസമായിചികിത്സയിലായിരുന്നു. മൃഗഡോക്ടർമാർ പക്ഷിയിൽ ഇൻട്രാമെഡുള്ളറി പിന്നിംഗ് നടത്തി. എല്ലുകളെചികിത്സിക്കുന്നതിനായി മനുഷ്യരിൽ ഒരു ലോഹഫലകമോ വടിയോ ഘടിപ്പിക്കുന്നതുപോലെ, കാൽസിഫിക്കേഷൻ എളുപ്പത്തിലാക്കാൻ മയിലിന്റെ ശസ്ത്രക്രിയയിൽ ഒരു പിൻ ഉപയോഗപ്പെടുത്തിയതായിഡോക്ടർമാർ പറഞ്ഞു. മൂന്ന് മാസം മുമ്പ് പീനിയയിൽ വെച്ച് തെരുവ് നായ്ക്കളാൽ ആക്രമിക്കപ്പെട്ട പെണ്മയിലിനെ നാട്ടുകാർരക്ഷപ്പെടുത്തിയിരുന്നു. തുടർന്ന് ഈ മയിലിനെ പീപ്പിൾ ഫോർ ആനിമൽസ് ഷെൽട്ടറിലേക്കും മാറ്റി.
Read Moreവിനോദസഞ്ചാര മേഖലയ്ക്ക് ഉത്തേജനം; ഗോകക് വെള്ളച്ചാട്ടത്തിൽ കയാക്കിംഗ് ആരംഭിച്ചു
ബെംഗളൂരു : പാൻഡെമിക് ബാധിച്ച ടൂറിസം മേഖലയ്ക്ക് വലിയ ഉത്തേജനം നൽകിക്കൊണ്ട്, ബെലഗാവി ജില്ലയിലെ ഗോകാക് വെള്ളച്ചാട്ടത്തിൽ സർക്കാർ കയാക്കിംഗ് അനുവദിച്ചു. മഴക്കാലത്ത് ഈ വെള്ളച്ചാട്ടം ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ്, കയാക്കിംഗ് സംരംഭം കൂടുതൽ സന്ദർശകരെ, പ്രത്യേകിച്ച് ജല കായിക പ്രേമികളെ ആകർഷിക്കാൻ സാധ്യതയുണ്ട്. വനവും മറ്റ് സർക്കാർ വകുപ്പുകളും പദ്ധതിക്ക് അനുമതി നൽകിയതിന് ശേഷം, അയൂബ് ഖാന്റെ ഉടമസ്ഥതയിലുള്ള എക്‌സ്‌പ്ലോർ ദി ഔട്ട്‌ഡോർസ് എന്ന സ്വകാര്യ സംരംഭം ഏകദേശം 10 ദിവസം മുമ്പാണ് കയാക്കിംഗ് സേവനം ആരംഭിച്ചത്. തുഴയുന്നതിനെക്കുറിച്ചും നാവിഗേഷനെക്കുറിച്ചും പഠിക്കുന്നതിനുപുറമെ…
Read More401 നക്ഷത്ര ആമകളുമായി ഒരാൾ അറസ്റ്റിൽ
ബെംഗളൂരു : വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട 401 ഇന്ത്യൻ നക്ഷത്ര ആമകളുമായി ഒരാളെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.ഒരു വ്യക്തി രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 401 ഇന്ത്യൻ നക്ഷത്ര ആമകളെ കണ്ടെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സഞ്ജീവ് പാട്ടീൽ സ്ഥിരീകരിച്ചു. ഇതിൽ 21 ആമകൾ മരിച്ചതായും 20 ആമകളുടെ നില ഗുരുതരവുമാണെന്ന് പോലീസ് പറഞ്ഞു. ബന്നാർഘട്ട നാഷണൽ പാർക്കിൽ നിന്നുള്ള സംഘം ഇവിടെയെത്തി ഗുരുതരാവസ്ഥയിലുള്ള ആമകളെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കലാശിപാളയ പോലീസ് റെയ്ഡ് നടത്തി മുത്തു ഹമദ്…
Read More