401 നക്ഷത്ര ആമകളുമായി ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : വംശനാശഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ ഉൾപ്പെട്ട 401 ഇന്ത്യൻ നക്ഷത്ര ആമകളുമായി ഒരാളെ പോലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തു.ഒരു വ്യക്തി രണ്ട് പെട്ടികളിലായി സൂക്ഷിച്ചിരുന്ന 401 ഇന്ത്യൻ നക്ഷത്ര ആമകളെ കണ്ടെടുത്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ സഞ്ജീവ് പാട്ടീൽ സ്ഥിരീകരിച്ചു.

ഇതിൽ 21 ആമകൾ മരിച്ചതായും 20 ആമകളുടെ നില ഗുരുതരവുമാണെന്ന് പോലീസ് പറഞ്ഞു. ബന്നാർഘട്ട നാഷണൽ പാർക്കിൽ നിന്നുള്ള സംഘം ഇവിടെയെത്തി ഗുരുതരാവസ്ഥയിലുള്ള ആമകളെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കലാശിപാളയ പോലീസ് റെയ്ഡ് നടത്തി മുത്തു ഹമദ് മീരയെ കസ്റ്റഡിയിലെടുത്തത്.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

വന്യജീവി സംരക്ഷണ നിയമം 1972 പ്രകാരം 9, 39, 40, 44, 48 എ, 51, 55 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്ത്യൻ രാഷ്ട്രീയത്തെ ഞെട്ടിച്ച് 'കോക്രോച്ച് ജനത പാർട്ടി'; സോഷ്യൽ മീഡിയ പിടിച്ചുകുലുക്കുമ്പോഴും മകനെ തള്ളി കുടുംബം? അറിയാൻ വായിക്കാം
[masterslider id="10"]

Related posts