ചെന്നൈ : പരാതികളെത്തുടർന്ന് തമിഴ്നാട് സർക്കാർ സംസ്ഥാനത്തെ എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെയുള്ള സാങ്കേതിക സ്ഥാപനങ്ങളിൽ പരിശോധന നടത്തി, അധിക ഫീസ് ഈടാക്കുന്നത് സംബന്ധിച്ച വിവരങ്ങൾ തേടുമെന്ന് സർക്കാർ അറിയിച്ചു. അതിനു പുറമെ ഒന്നാം വർഷ വിദ്യാർഥികളിൽനിന്ന് തലവരിപ്പണം ഈടാക്കുന്നതും അന്വേഷിക്കും എന്നും അറിയിപ്പുണ്ട്.
ഒന്നാം വർഷ വിദ്യാർത്ഥികൾക്കായി എഞ്ചിനീയറിംഗ്, പോളിടെക്നിക് കോളേജുകൾ തുറന്നതിനാൽ, കോഴ്സുകളുടെ തരം അനുസരിച്ച് സ്ഥാപനങ്ങൾ ഇതിനകം ഫീസ് ഈടാക്കിയിരുന്നു.
ഈ വർഷം സംസ്ഥാനത്ത് എഞ്ചിനീയറിംഗ് സീറ്റുകൾ തേടുന്ന 95,000 വിദ്യാർത്ഥികൾക്ക് അണ്ണാ യൂണിവേഴ്സിറ്റിയിലും സംസ്ഥാനത്തുടനീളമുള്ള 400 ലധികം കോളേജുകളിലുമായി താൽക്കാലിക അലോട്ട്മെന്റുകൾ ലഭിച്ചു. അതുപോലെ, 50,000 വിദ്യാർത്ഥികൾ വിവിധ പോളിടെക്നിക് കോളേജുകളിൽ നിരവധി ഡിപ്ലോമ കോഴ്സുകൾക്കും പ്രവേശനം നേടിയാട്ടുണ്ട്. എന്നാൽ ചില കോളേജുകൾ അമിത ഫീസ് വാങ്ങുന്നെന്ന് വ്യാപക പരാതിയുണ്ടായിരുന്നതിനെ ഇതേത്തുടർന്നാണ് നടപടിയെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
ഉന്നതാധികാരികളടങ്ങുന്ന ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടറേറ്റിലെ (ഡോട്) സമിതിയാണ് അന്വേഷണം നടത്തുക. കോളേജുകളുടെ ഓൺലൈൻ ഫീസ് രസീതുകൾ, ബാങ്ക് ഇടപാടുകൾ തുടങ്ങിയവ പരിശോധിക്കുമെന്നും. അമിത ഫീസ് ഈടാക്കി എന്ന് മനസിലാക്കുന്ന സ്ഥാപനങ്ങൾക്കെതിരേ നടപടിയെടുക്കു മെന്നും സർക്കാർ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.