ബെംഗളൂരു: നഗരത്തിൽ വിജയനഗർ ഏരിയയിൽ 25 കാരനായ യുവാവിന്റെ മരണത്തിനിടയാക്കിയ അപകടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് 2007 മുതൽ ഒളിവിൽപോയ ഡ്രൈവർ പി മതിവണ്ണനെ ബുധനാഴ്ച തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ നിന്നും പിടികൂടി.
തിരുപ്പൂർ സ്വദേശിയായ പ്രതി 2005ൽ ഏതാനും യാത്രക്കാരെ ഇറക്കിവിടാൻ തൊഴിലുടമയുടെ എസ്യുവിയിൽ ബെംഗളൂരുവിലെത്തിയിരുന്നു. തിരികെ നാട്ടിലേയ്ക്ക് പോവുന്നതിനിടെ ഇയാൾ ഓടിച്ചിരുന്ന വാഹനം ഇരുചക്ര വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ബൈക്ക് യാത്രികൻ തല്‍ക്ഷണം മരിച്ചു.
തുടർന്ന് അശ്രദ്ധ മൂലം മരണത്തിന് കാരണമായ കുറ്റം ചുമത്തി മതിവണ്ണനെ അറസ്റ്റ് ചെയ്തു. 2007-ൽ ഈ കുറ്റത്തിന് 3000 രൂപ പിഴയും ഒരു വർഷത്തെ തടവിനും ശിക്ഷ വിധിച്ചെങ്കിലും മതിവണ്ണാൻ ഒളിവിൽ പോയി.
2021 ജൂലൈയിൽ നടന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് മതിവണ്ണനെ പിടികൂടാനുള്ള ശ്രമങ്ങൾ വീണ്ടും പുനർആരംഭിക്കുകയായിരുന്നു. നിരവതി ശ്രമങ്ങൾക് ഒടുവിൽ, തിരുപ്പൂരിൽ വെച്ച് ബുധനാഴ്ച ഇയാളെ കണ്ടെത്തിയ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.