ബെംഗളൂരു: “ഇന്ത്യൻ ജനതയെ ദുരിതത്തിലാക്കിയ മോദി സർക്കാരിൻ്റെ വിവേക ശൂന്യവും ജന വിരുദ്ധവുമായ “നാണയമൂല്യം ഇല്ലാതാക്കൽ” നടപ്പിൽ വരുത്തിയ അഞ്ചാമത് വർഷത്തിൽ വഞ്ചനാദിനം ആചരിച്ചു യുഡിഫ് കർണാടക”
ചെയർമാൻ മേറ്റി ഗ്രേസിന്റ അധ്യക്ഷതയിൽ നടന്ന യോഗം അഡ്വ. ബുഷ്റ വളപ്പിൽ ഉൽഘാടനം ചെയ്തു.
തീവ്രവാദത്തിനും അറുതിവരുത്താനും കള്ളപ്പണം തടയാനും ഇറങ്ങിപ്പുറപ്പെട്ട നരേന്ദ്ര മോദിയുടെ തീരുമാനം ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കിയത് നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറയാണ്.
അഞ്ചാം വർഷത്തിലും ഭാരതം ആ വീഴ്ചയിൽ നിന്നും ഉയർത്തെഴുന്നേട്ടില്ല എന്ന് അവർ പറഞ്ഞു.
മുതിർന്ന നേതാവ് ശ്രീ തോമസ് പയ്യപ്പള്ളി മുഖ്യ പ്രഭാഷണം നടത്തി.
കഷ്ടപ്പെട്ട അധ്വാനിച്ച് ബാങ്കുകളിൽ സൂക്ഷിച്ചിരുന്ന തങ്ങളുടെ സ്വന്തം പണം എടുക്കാൻ പോലും കഴിയാതെ ജനങ്ങൾ ബാങ്കുകൾക്ക് മുന്നിൽ വരി വരിയായി നിന്നതും ഒരു നേരത്തെ അന്നത്തിന് വഴിയില്ലാതെ പരിഭ്രാന്തരായി ജനങ്ങൾ നെട്ടോട്ടമോടുകയായിരുന്നു.
പക്ഷെ ഇന്നും ഈ രാജ്യത്ത് നോട്ട് നിരോധനം വലിയ മാറ്റങ്ങളാണ് മോദി സർക്കാർ കൊണ്ടുവന്നതെന്ന് വീമ്പ് പറയുന്നവരുണ്ട്. അവർ ഇന്നും വിഢ്ഡികളുടെ സ്വർഗത്തിലാണ് എന്ന് അദ്ദേഹം വിലയിരുത്തി.
അഡ്വ. പ്രമോദ്, അലക്സ് ജോസഫ്,റഹീം ചാവശ്ശേരി, പി. പി. ജോസ്, ശംസുദ്ധീൻ കൂടാളി,ജയ്മോൻ ജോസഫ്, സുബൈർ ഡോ. നകുൽ, എന്നിവർ സംസാരിച്ചു. ജെയ്സൺ ലൂക്കോസ് സ്വാഗതവും അഡ്വ. രാജ്മോഹൻ നന്ദിയും പറഞ്ഞു
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.