മൈസൂരു: കെ.ആർ.എസ്, കബനി അണക്കെട്ടുകൾ നിറഞ്ഞതിനെ തുടർന്ന്, ജലം സമൃദ്ധമായി നൽകിയതിനു നന്ദിയർപ്പിച്ചുകൊണ്ടുള്ള പരമ്പരാഗത ചടങ്ങായ ബാഗിന പൂജ നടത്തി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. മൈസുരുവിൽ നിന്ന് ഹെലികോപ്റ്ററിൽ രാവിലെ 11 ന് ആദ്യം എച്ച്ഡി കോട്ടയിലെ കബനി അണക്കെട്ടിൽ എത്തിയ മുഖ്യമന്ത്രി ബാഗിന പൂജ നടത്തിയശേഷം ഉച്ചയോടെ ശ്രീരംഗപട്ടണയിലെ കെ.ആർ.എസ്. അണക്കെട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കാവേരി ദേവിയുടെ പ്രതിമയിൽ പൂജ നടത്തിയശേഷമാണ് ബാഗിന പൂജ ചടങ്ങുകൾ നടത്തിയത്. മന്ത്രിമാരായ ഗോവിന്ദ് എം. കർജോൽ കെ.സി. നാരായണഗൗഡ, എസ്. ടി. സോമശേഖർ, എംപിമാരായ പ്രതാപ് സിംഹ, സുമലത എന്നിവർ പങ്കെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ അന്തരിച്ചു
പ്രശസ്ത തബലിസ്റ്റ് ഉസ്താദ് സാക്കിർ ഹുസൈൻ (73) അന്തരിച്ചു. അമേരിക്കയിലെ സാൻ... -
മരുമകളെ ഭർതൃപിതാവ് തലക്കടിച്ച് കൊലപ്പെടുത്തി; പ്രതി ഒളിവിൽ
ബെംഗളൂരു: ബലാത്സംഗം ചെയ്യാൻ വിസമ്മതിച്ച മരുമകളെ ഭർതൃപിതാവ് കൊലപ്പെടുത്തി. റായ്ച്ചൂരിലെ ജുലഗേര... -
ബിജെപി അധ്യക്ഷൻ വിജയേന്ദ്രക്കെതിരെ കൈക്കൂലി ആരോപണവുമായി സിദ്ധരാമയ്യ
ബെംഗളൂരു: വഖഫ് ഭൂമി വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ.വിജയേന്ദ്രയുടെ...