മൈസൂരു; പഞ്ചായത്ത് ഊരുവിലക്കുമെന്ന് പറഞ്ഞതിനെ തുടർന്ന് മധ്യവയസ്കൻ ജീവനൊടുക്കി. മൈസൂരുവിലാണ് ദാരുണ സംഭവം നടന്നത്.
ചാമരാജ് നഗറിലെ ബൊമ്മാലപുര ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മുഡ്ഡനായക (55) ആണ് ജീവനൊടുക്കിയത്.
മഹേഷ് എന്ന് പേരുള്ള ചെറുപ്പക്കാരനെ മുഡ്ഡനായകന്റെ മകൾ വിവാഹം ചെയ്തിരുന്നു. ഇതേ തുടർന്ന് മഹേഷും മുഡ്ഡനായകത്തിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു.
പഞ്ചായത്ത് നേതാക്കൾ മഹേഷിനൊപ്പം നിന്നു, കൂടാതെ മുഡ്ഡനായകത്തെ ഏറെ പരിഹസിക്കുകയും 1 ലക്ഷം നൽകണമെന്നും ഊരുവിലക്ക് നേരിടണമെന്ന് പറയുകയും ചെയ്തു.
ഇതോടെ കടുത്ത മാനസിക വിഷമത്തിലായിരുന്നു മുഡ്ഡനായക. വീട്ടിലെത്തിയും ഇവർ മുഡ്ഡനായകത്തെ പരിഹസിച്ചു, ഇതോടെ മുഡ്ഡനായക മരത്തിൽ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തിൽ ഗുണ്ടൽപേട്ട് പോലീസ് കേസെടുത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.