കേരളത്തിൽ ഇന്ന് 6676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 6676 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1199, തിരുവനന്തപുരം 869, കോഴിക്കോട് 761, തൃശൂർ 732, കൊല്ലം 455, കണ്ണൂർ 436, മലപ്പുറം 356, കോട്ടയം 350, പാലക്കാട് 327, ആലപ്പുഴ 316, ഇടുക്കി 268, പത്തനംതിട്ട 245, വയനാട് 214, കാസർഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 68,668 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,818 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,92,736 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,082 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 634 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 18.10.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 83,184 ഇതുവരെ രോഗമുക്തി നേടിയവർ: 47,50,293 പുതിയ കേസുകൾ ജില്ലയിൽ നേടിയവർ തിരുവനന്തപുരം 869 വ്യക്തികൾ 1174 കൊല്ലം 10523 കൊല്ലം-11 455 ജില്ലയിൽ ചികിത്സയിലുള്ള മറ്റുള്ളവർ ആലപ്പുഴ 1010 മലപ്പറം പത്തനംതിട്ട 245 8765 തിരുവനന്തപുര 603 ആലപ്പുഴ 316 4882 ആലപ്പുഴ വയനാട്- കോട്ടയം 404 2,ഇടുക്കി 350 കൊല്ലം എറണാകുളം ആലപ്പുഴ ഇടുക്കി 268 കോട്ടയം കണ്ണൂർ 430 എറണാകുളം 5370 1199 തൃശ്ശൂർ 1015 ഇടുക്കി- 62, 732 11795 1602 പാലക്കാട് 327 5534 781 കണ്ണൂർ മലപ്പുറം 4505 356 790 കോഴിക്കോട് 5988 761 വയനാട് 1011 214 8540 367 കണ്ണൂർ 2902 436 വയനാട്- 611 കാസറഗോഡ് 4970 148 2,കോട്ടയം 146 ആകെ 1598 6676 കാസറഗോഡ്- 11023 കണ്ണൂർ-6 83184"

നിലവിൽ 83,184 കോവിഡ് കേസുകളിൽ, 10.2 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 60 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,925 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 34 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6331 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 267 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 44 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 11,023 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1174, കൊല്ലം 1010, പത്തനംതിട്ട 603, ആലപ്പുഴ 404, കോട്ടയം 1079, ഇടുക്കി 430, എറണാകുളം 1015, തൃശൂർ 1602, പാലക്കാട് 781, മലപ്പുറം 790, കോഴിക്കോട് 1011, വയനാട് 367, കണ്ണൂർ 611, കാസർഗോഡ് 146 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 83,184 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,50,293 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us