നന്ദി ഹിൽസിൽ ഉണ്ടായ മണ്ണിടിച്ചിലിൽ വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചു

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി നന്ദി ഹിൽസിൽ ഉണ്ടായ മണ്ണിടിച്ചിൽ പരിസ്ഥിതി പ്രവർത്തകർ പരിസ്ഥിതി സംരക്ഷകർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കിടയിൽ ആശങ്ക സൃഷ്ടിക്കുന്നു. ഉദ്യോഗസ്ഥരും വിദഗ്ധരും ഇത് സ്വാഭാവിക പ്രതിഭാസമാണെന്ന് പറയുമ്പോഴും തൊട്ട് അടുത്തുള്ള മറ്റ് കുന്നുകളിൽ തുടർച്ചയായി നടത്തുന്ന സ്ഫോടനവും മേഖലയിലെ മനുഷ്യ ഇടപെടലുകളും ഇതിൽ ഒരു പങ്കുവഹിച്ചേക്കാമെന്നത് അവർ തള്ളിക്കളയുന്നില്ല. ചിക്കബല്ലാപൂർ ജില്ലാ ഭരണകൂടത്തിന്റെ അഭിപ്രായത്തിൽ, രംഗപ്പ സർക്കിളിലെ ബ്രഹ്മഗിരി ഹിൽസിലൊ അല്ലെങ്കിൽ പോലീസ് ചെക്ക്പോസ്റ്റിന് സമീപമുള്ള പത്താം ക്രോസിലൊ ആണ് മണ്ണിടിച്ചിൽ ഉണ്ടായത്. നേരത്തെ, പല നദികളും ഇവിടെ നിന്നും ഉത്ഭവിച്ചിരുന്നു. നന്ദി ഹിൽസ് അഞ്ച് നദികളുടെ ഉത്ഭവകേന്ദ്രമാണ്…

Read More

കർണാടകയിൽ ഇന്ന് 1301 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1301 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1614 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.69%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1614 ആകെ ഡിസ്ചാര്‍ജ് : 2888520 ഇന്നത്തെ കേസുകള്‍ : 1301 ആകെ ആക്റ്റീവ് കേസുകള്‍ : 18970 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37248 ആകെ പോസിറ്റീവ് കേസുകള്‍ : 2944764 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഞായറാഴ്ച സമ്പൂർണ്ണ ലോക്കഡൗൺ

തിരുവനന്തപുരം: കേരളത്തിൽ ഞായറാഴ്ച സർക്കാർ സമ്പൂർണ ലോക് ഡൗൺ പ്രഖ്യാപിച്ചു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് കേരളത്തിൽ വീണ്ടും വാരാന്ത്യ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. വർധിച്ചു വരുന്ന കോവിഡ് കേസുകളുടെ സാഹചര്യത്തിലാണ് ഈ ലോക്ക്ഡൗൺ. വാരാന്ധ്യ ലോക്കഡോൺ ആയതു കൊണ്ട് തന്നെ ട്രിപ്പിൾ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലും നിയന്ത്രണങ്ങളുണ്ടായിരുന്നുവെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്നതിനു ശേഷം ആദ്യമായി ആണ് കേരളത്തിൽ വാരാന്ത്യ ലോക് ഡൗൺ പ്രഖ്യാപിക്കുന്നത്. ഇതോടൊപ്പം കേരളത്തിൽ കൊവിഡ് കേസുകൾ രൂക്ഷമായ പ്രദേശങ്ങളിലും,…

Read More

കെരളത്തിൽ വീണ്ടും കോവിഡ് കേസുകൾ കുത്തനെ കൂടി; ഇന്ന് 32,801 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

വ്യാജ ആർ.ടി.പി.സി.ആറുമായി അതിർത്തി കടക്കാൻ ശ്രമിച്ച 7 പേർ അറസ്റ്റിൽ

മംഗളുരു: കാസറഗോഡ് ജില്ലയിൽ നിന്നും മംഗലാപുരത്തേക്ക് വ്യാജ ആർ.ടി.പി.സി.ആറുമായി കടക്കാൻ ശ്രമിച്ച രണ്ട് വിദ്യാർത്ഥികൾ ഉൾപ്പടെ ഏഴ് പേരെ മംഗളുരു പോലീസ് അറസ്റ്റ് ചെയ്തു. കേരളത്തിൽ നിന്ന് ദക്ഷിണ കന്നഡയിലേക്ക് പ്രവേശിക്കുന്ന തലപ്പാടിയിലെ അതിർത്തി ചെക്ക് പോസ്റ്റിൽ വ്യാജ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയതിനാണ് അറസ്റ്റ്. കാസറഗോഡ് സ്വദേശികളായ അബ്ദുൾ തമീം (19), ഹസീൻ (31), ഹാദിൽ (25), ഇസ്മായിൽ (48), കബീർ എ.എം. (24), അബൂബക്കർ (28) മംഗളൂരു സ്വദേശിയായ പടിൽ മുഹമ്മദ് ഷെരീഫ് (34), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ…

Read More

സ്കൂൾ ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കൾ

ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകളിലെ ഫീസ് നിശ്ചയിക്കുന്നതിൽ സർക്കാർ ഇടപെടണമെന്ന് രക്ഷിതാക്കൾ ആവശ്യപ്പെട്ടു. ചില സംസ്ഥാനങ്ങളിൽ രൂപീകരിച്ചത് പോലെ, ഈ വർഷം ഫീസ് മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിക്കണമെന്ന തങ്ങളുടെആവശ്യം മാതാപിതാക്കൾ ആവർത്തിച്ചു. രാജസ്ഥാൻ, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഇത്തരം സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ഭരണകാലത്തും അത്തരമൊരു സമിതി രൂപീകരിക്കാൻ ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു, നിലവിലെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും മുമ്പാകെ ഈ ആവശ്യം ഉന്നയിക്കും, ”എന്ന് രക്ഷിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു. ഈ വർഷം 50 ശതമാനം ട്യൂഷൻ ഫീസ് ഇളവ് നൽകാൻ അവർ ശ്രമിക്കുന്നതായി ഒരു രക്ഷിതാക്കളുടെ സംഘടനയുടെ പ്രതിനിധി പറഞ്ഞു. ഈ വർഷത്തെ പ്രവേശനത്തിനായി കഴിഞ്ഞ വർഷത്തെ…

Read More

നോർക്ക ഇൻഷുറൻസ് കാർഡിനുള്ള അപേക്ഷകൾ നൽകി കർണാടക മലയാളി കോൺഗ്രസ്

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സിന്റെ  നേതൃത്വത്തിൽ നടന്നു വരുന്ന നോർക്ക റൂട്ട്സ് ഇൻഷുറൻസ് കാർഡ് പദ്ധതിയിൽ പങ്കാളികളാകുന്നതിനായി രണ്ടാഘട്ടത്തിൽ സമാഹരിച്ച അപേക്ഷകൾ കെ.എം.സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ് മണ്ണിൽ, സംസ്ഥാന ജനറൽ സെക്രട്ടറി നിജോമോൻ, ദാസറഹള്ളി മണ്ഡലം സെക്രട്ടറി ഫിലിപ്പ് .എം .ടി  എന്നിവരുടെ നേതൃത്വത്തിൽ നോർക്ക റൂട്ട്സ് ഓഫീസിൽ സമർപ്പിച്ചു. നോർക്ക റൂട്ട്സ് ഡവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത് അപേക്ഷകൾ ഏറ്റുവാങ്ങി .18 മുതൽ 70 വയസ്സുവരെയുള്ള  മറുനാടൻ മലയാളികൾക്ക് 315 രൂപയുടെ ഒറ്റത്തവണ പ്രീമിയത്തിലൂടെ  മൂന്നു വർഷത്തേയ്ക്ക്  നാല് ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ…

Read More

ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തേടി കോളേജുകൾ

ബെംഗളൂരു: സംസ്ഥാനം ദേശീയ വിദ്യാഭ്യാസ നയം (എൻ ഇ പി) പ്രാബല്യത്തിൽ കൊണ്ടുവന്ന സാഹചര്യത്തിൽ, സംസ്ഥാനത്തെ കോളേജുകൾ ഇത് എങ്ങനെ നടപ്പിലാക്കണമെന്നറിയാത്ത അവസ്ഥയിലാണ്. എൻ ഇ പിയുടെ കീഴിൽ ഉന്നത വിദ്യാഭ്യാസം കൊണ്ടുവരാനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോളേജുകൾ ഒന്നാം വർഷ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ, ഏകീകൃത സർവകലാശാലയും കോളേജ് മാനേജ്മെന്റും ചേർന്നുള്ള സംവിധാനത്തിന് കീഴിലുള്ള പുതിയ പ്രവേശന പ്രക്രിയയിൽ അവർ ബുദ്ധിമുട്ടുകയാണ്. “ഈ പ്രക്രിയ സങ്കീർണ്ണമാണ്, കോളേജ് തലത്തിൽ പുതിയ വിദ്യാഭ്യാസ നയം എങ്ങനെ നടപ്പാക്കണമെന്ന് അറിയില്ല,” എന്ന് ഒരു…

Read More

മൈസൂരു കൂട്ട ബലാത്സംഗ കേസ്; പെൺകുട്ടിയെ കുറ്റപ്പെടുത്തി ആഭ്യന്തര മന്ത്രി

ബെംഗളൂരു: മൈസൂരു കൂട്ട ബലാത്സംഗം വൻ വിവാദമായിരിക്കെ, സംഭവത്തിൽ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും കുറ്റപ്പെടുത്തി കർണാടക ആഭ്യന്തര മന്ത്രി ജ്ഞാനേന്ദ്ര. മന്ത്രിയുടെ, ‘ഒറ്റപ്പെട്ട പ്രദേശത്ത് പെൺകുട്ടിയും സുഹൃത്തും പോയത് എന്തിന്?’, ‘രാത്രി സമയത്ത് അവിടെ പോയതാണ് പ്രശ്നം’ എന്നീ പ്രസ്താവനകളാണ് വിവാദമായിരിക്കുന്നത്. കൂട്ടബലാത്സംഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കോൺഗ്രസ് രാഷ്ട്രീയനേട്ടത്തിന് ശ്രമിക്കുകയാണെന്നും ആഭ്യന്തര മന്ത്രിയായ എം അരഗ ജ്ഞാനേന്ദ്ര കുറ്റപ്പെടുത്തി. കോൺഗ്രസ് ആഭ്യന്തരമന്ത്രിയെ പീഡിപ്പിക്കാനാണ് ശ്രമിക്കുന്നത്. ‘പെൺകുട്ടിയും സുഹൃത്തും ഒറ്റപ്പെട്ട സ്ഥലത്ത് ഇരിക്കാൻ പാടില്ലായിരുന്നു’, ‘ഇരുവരും തന്നെയാണ് പ്രശ്നങ്ങൾക്ക് കാരണക്കാർ’ എന്നും അദ്ദേഹം പറഞ്ഞു.…

Read More

കൊവിഡ് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ചു

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായ യാത്രാ മാർഗ നിർദ്ദേശങ്ങൾ പുതുക്കി കേന്ദ്ര സർക്കാർ. റെയിൽ, വിമാന, ബസ് യാത്രക്കാർക്കുള്ള മാർഗ്ഗനിർദ്ദേശം ആണ് പുതുക്കിയത്. രണ്ടു ഡോസ് വാക്സീനും സ്വീകരിച്ച രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് യാത്ര ചെയ്യാൻ ആർ ടി പിസിആർ പരിശോധന വേണ്ട. ആഭ്യന്തര വിമാനയാത്രക്കാർകക് പിപിഇ കിറ്റ് ധരിക്കേണ്ടതില്ലെന്നും പുതിയ നിർദ്ദേശത്തിൽ പറയുന്നു. കൊവിഡ് കേസുകൾ കുറയുന്നതിനാൽ സംസ്ഥാനാന്തര യാത്രയ്ക്ക് വിലക്കുകൾ ഇല്ലെന്നും കേന്ദ്രം വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് ക്വാറൻ്റീൻ ഐസൊലേഷൻ കാര്യങ്ങളിൽ സ്വന്തം തീരുമാനമെടുക്കാമെന്നും കേന്ദ്രത്തിന്റെ പുതിയ മാർഗനിർദ്ദേശത്തിൽ പറയുന്നു. സംസ്ഥാനാന്തര യാത്രയ്ക്ക് വ്യത്യസ്ഥ…

Read More
Click Here to Follow Us