രാഹുലിനെ തോൽപ്പിക്കാൻ ലീഗ് ബിജെപിയ്ക്കൊപ്പം നിൽക്കില്ലെന്ന് കെഎം ഷാജി

മലപ്പുറം: മുസ്ലീം ലീഗ് രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി കെഎം ഷാജി. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്ത പശ്ചാത്തലത്തിലാണ് ഷാജിയുടെ പ്രതികരണം. രാഹുൽ ഗാന്ധിയും സോണിയാ ഗാന്ധിയും മാത്രമാണ് ഇന്ത്യയിലെ ഫാസിസത്തിന്‍റെ രണ്ട് ശത്രുക്കൾ.

വലതുപക്ഷ ഫാസിസത്തിനെതിരെ പോരാടാൻ രാഹുൽ ഗാന്ധിക്കൊപ്പം നിൽക്കുക എന്നതാണ് മുസ്ലിം ലീഗിനെ സംബന്ധിച്ചിടത്തോളം അധികാരത്തേക്കാൾ പ്രധാനം. രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്താൻ ബി.ജെ.പിക്കൊപ്പം നിൽക്കാൻ മുസ്ലിം ലീഗ് തയ്യാറാണെങ്കിൽ രാജ്യത്തെ ഒരു സംസ്ഥാനം ബി.ജെ.പി ലീഗിന് എഴുതിത്തരും, പക്ഷേ ലീഗ് അത് ചെയ്യില്ല.

  വിവാദ യൂട്യൂബർ ‘തൊപ്പി’യുടെ ചാനൽ പൂട്ടി

ഈ രാജ്യത്തെ മുസ്ലിം ലീഗിന്‍റെ രാഷ്ട്രീയ ദൗത്യത്തിന്‍റെ വലുപ്പം മനസ്സിലാക്കാൻ ഈ ഒരു കാര്യം മാത്രം ഓർത്താൽ മതിയാകും. കൊക്കിന് ജീവനുള്ളിടത്തോളം കാലം മുസ്ലിം ലീഗ് ഫാസിസത്തിനൊപ്പം നിൽക്കില്ലെന്നും ഷാജി കൂട്ടിച്ചേർത്തു. നിങ്ങൾ ഏത് വശത്ത് നിന്നാലും അധികാരം ലഭിച്ചാൽ പോരേയെന്ന് പലരും ചോദിക്കുന്നു. എന്നുമുതലാണ് അധികാരം ലീഗിന് മാനദണ്ഡമായതെന്ന് കെ.എം ഷാജി ചോദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റ് വിൽപന സജീവം: ഓണം ബമ്പറിലൂടെ കോടീശ്വരനാകാൻ ഏത് ജില്ലയിൽ നിന്ന് ടിക്കറ്റെടുക്കണം
[masterslider id="10"]

Related posts