ബെംഗളൂരു: നിലവിലെ കോവിഡ് വ്യാപന ഭീതി പരക്കെ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിൽ നിന്നുള്ള വിനോദ സഞ്ചാരികളെ ചിക്കബെല്ലാപുർ പ്രദേശവാസികൾ തടഞ്ഞു.
ബെംഗളൂരുവിൽ നിന്ന് മുല്ലയനഗരി മലനിരകൾ കാണാനെത്തിയ സഞ്ചാരികളെയാണ് ചിക്കബെല്ലാപുര ടൗണിനടുത്തു പ്രദേശവാസികൾ തടഞ്ഞത്. മറ്റു സ്ഥലങ്ങളിൽ നിന്ന് ആളുകൾ വരുന്നത് കോവിഡ് വ്യാപനമുണ്ടാക്കുമെന്നും തിരിച്ച് മടങ്ങണമെന്നുമായിരുന്നു ഇവരുടെ ആവശ്യം.
പ്രതിഷേധം ശക്തമായതോടെ സംഭവ സ്ഥലത്ത് പോലീസെത്തി പ്രദേശവാസികളെ അനുനയിപ്പിച്ചു. നന്ദിഹിൽസ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ നിയന്ത്രിക്കാനും കർശന പരിശോധനടത്താനുമുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. എന്നാൽ ചിക്കബെല്ലാപുരയിലെ മുല്ലയനഗരിയിൽ യാതൊരു നിയന്ത്രണ സംവിധാനങ്ങളുമില്ലെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.