ബെംഗളൂരു: യാതൊരു വ്യെക്തമായ രേഖകളുമില്ലാതെ നഗരത്തിൽ താമസിച്ചതിന് കർണാടക പോലീസിന്റെ കേന്ദ്ര ക്രൈംബ്രാഞ്ച് (സിസിബി) 38 വിദേശികൾക്കെതിരെ ഇന്ന് കേസെടുത്തു.
നഗരത്തിലുടനീളം 65 വീടുകളിൽ തിരച്ചിൽ നടത്തിയതായി ജോയിന്റ് കമ്മീഷണർ (ക്രൈം) സന്ദീപ് പാട്ടീൽ പറഞ്ഞു. “ചില വിദേശികളുടെ വസതികളിൽ നിന്ന് 90 എക്സ്റ്റസി ഗുളികകളും, കഞ്ചാവും ക്രൈം ബ്രാഞ്ച് സംഘം കണ്ടെത്തി.
A special drive was conducted this morning against overstaying foreign nationals by the @CCBangalore. Over 60 houses were checked and 38 foreigners were found to be staying without a valid passport & visa. 1/2 pic.twitter.com/HMZwHlnCtS
— CP Bengaluru ಪೊಲೀಸ್ ಆಯುಕ್ತ ಬೆಂಗಳೂರು (@CPBlr) July 15, 2021
വിദേശി നിയമം, എൻഡിപിഎസ് (മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ കൈവശം വെക്കുക) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരമാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമൽ പന്ത് അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നെന്നും തുടരന്വേഷണത്തിനായി ഒരു ഡെപ്യൂട്ടി കമ്മീഷണർ, 6 അഡീഷണൽ കമ്മീഷണർമാർ, 20 പോലീസ് ഇൻസ്പെക്ടർമാർ, 100 ഹെഡ് കോൺസ്റ്റബിൾ / പോലീസ് കോൺസ്റ്റബിൾമാർ എന്നിങ്ങനെ ഒരു വലിയ സഖ്യത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.