ബെംഗളൂരു: ട്രെയിനുകളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളെ നിരീക്ഷിക്കുന്നതിനും വേണ്ട സഹായങ്ങൾ നൽകുന്നതിനും സ്വയം രക്ഷാ മാർഗങ്ങളെക്കുറിച്ച് ഉപദേശിക്കുന്നതിനുമായി റെയിൽവേ രൂപംകൊടുത്ത റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഉദ്യോഗസ്ഥ കൂട്ടായ്മയാണ് “ശക്തി.”
ശക്തിയുടെ ഉദ്യോഗസ്ഥർ എല്ലാ ട്രെയിനുകളിലും നിരീക്ഷണം നടത്തുകയും സംശയാസ്പദമായ രീതിയിലോ, ഒറ്റയ്ക്ക് സഞ്ചരിക്കുന്നതായോ കണ്ടെത്തുന്ന വനിതാ സഞ്ചാരികളെ സമീപിച്ച് വിവരങ്ങൾ ശേഖരിക്കുകയും മാർഗ്ഗനിർദ്ദേശങ്ങളും മറ്റു സഹായങ്ങളും നൽകുകയും പതിവാണ്.
ജൂലൈ 9ന് താനാപൂർ സംഘമിത്ര സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനിലെ പതിവ് സന്ദർശനത്തിനിടെ സംഘാംഗങ്ങൾ ബംഗളൂരു വിനടുത്തുള്ള കൃഷ്ണരാജപുരത്തിനും ബംഗാര പേട്ടക്കും ഇടയിൽ വച്ച് ഏകദേശം പതിനഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു പെൺകുട്ടി ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതായി കണ്ടെത്തി.
പെൺകുട്ടിയോട് വിവരങ്ങൾ ആരാഞ്ഞ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുള്ള വിവരത്തിന് അടിസ്ഥാനത്തിൽ ബിഹാറിലെ ഈസ്റ്റ് ചെമ്പാ നൂരിൽ നിന്നും സ്വന്തം പിതാവിൽ നിന്ന് തന്നെ നേരിട്ട ലൈംഗികാതിക്രമങ്ങളിൽ നിന്ന് രക്ഷപ്പെടാനായി വീടുവിട്ടിറങ്ങിയതാണ് എന്നും അതിനിടയിൽ ഒരു സംഘത്തിന്റെ പിടിയിലകപ്പെട്ട് ട്രെയിനിൽ എത്തപ്പെട്ടത് ആണെന്നും വെളിപ്പെടുത്തി.
ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അനുബന്ധ നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്നും സൗത്ത് വെസ്റ്റേൺ റെയിൽവേ പബ്ലിക് റിലേഷൻസ് ഓഫീസർ അനീഷ് ഹെഗ്ഡേ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.