ബെംഗളൂരു: നഗരത്തിലെ 3 ലക്ഷത്തോളം വരുന്ന തെരുവ് നായ്ക്കൾക്ക് പേവിഷബാധയ്ക്കെതിരേയുള്ള കുത്തിവെപ്പ് നൽകുന്ന പദ്ധതി ആരംഭിച്ചു. ഇതിൽ 70 ശതമാനത്തിനെങ്കിലും ഇത്തവണ കുത്തിവെപ്പെടുക്കുകയാണ് ലക്ഷ്യമിടുന്നത്.
വാർഡുകൾ തോറും പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിലാണ് കുത്തിവെപ്പ് നടക്കുക. പ്രതിദിനം 800 നായകൾക്ക് കുത്തിവെപ്പെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബെംഗളൂരു കോർപ്പറേഷൻ ചീഫ് കമ്മിഷണർ ഗൗരവ് ഗുപ്ത പറഞ്ഞു.
ഇതിനായി പ്രത്യേക വാഹനങ്ങളും കോർപ്പറേഷന്റെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ പ്രത്യേകം പരിശീലനംനേടിയ ജീവനക്കാരാണ് തെരുവുകൾതോറും കുത്തിവെപ്പെടുക്കാനെത്തുക. തെരുവുനായകൾ കൂടുതലുള്ള പ്രദേശങ്ങൾ ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
ഇത്തരം ഇടങ്ങളിലാണ് ആദ്യഘട്ടത്തിൽ കുത്തിവെപ്പെടുക്കുന്ന വാഹനങ്ങളെത്തുക. കഴിഞ്ഞവർഷം 47,000 തെരുവുനായകൾക്ക് കുത്തിവെപ്പെടുത്തെന്നാണ് കണക്കുകൾ. റെഡിഡൻഷ്യൽ അസോസിയേഷനുകൾക്കും തെരുവുനായകൾ കൂടുതലുള്ള പ്രദേശങ്ങളെക്കുറിച്ച് വിവരങ്ങൾ നൽകാം.
തെരുവുനായകളുടെ ശല്യം ക്രമാതീതമായി വർധിക്കുന്ന സാഹചര്യമുണ്ടെന്ന് ഇതിനോടകം ഒട്ടേറെ റെസിഡൻഷ്യൽ അസോസിയേഷനുകളാണ് കോർപ്പറേഷന് പരാതി നൽകിയത്. പരാതികൾ നൽകാൻ 6364893322 എന്ന പ്രത്യേക ഹെൽപ്പ്ലൈൻ നമ്പർ കോർപ്പറേഷൻ സജ്ജീകരിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.