വഞ്ചനക്കും വ്യാജരേഖ ചമച്ചതിനും സഹകരണ ബാങ്കിനെതിരെ പോലീസ് കേസെടുത്തു.

ബെംഗളൂരു: ശ്രീ വസിസ്ത ക്രെഡിറ്റ് സൗഹാർദ സഹകാരി ലിമിറ്റഡ് എന്ന ബെംഗളൂരുവിലെ പ്രമുഖ സഹകരണ ബാങ്കിലെ രണ്ട് ഡസനിലധികം നിക്ഷേപകർ ജൂൺ 30ന് ബാങ്ക് ഡയറക്ടർമാർക്കും മറ്റ് അഡ്മിനിസ്ട്രേറ്റീവ് ബോർഡ് അംഗങ്ങൾക്കുമെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ദുരുപയോഗം ചെയ്യൽ, ക്രിമിനൽ ബ്രീച്ച് എന്നീ പരാതികളുമായി പോലീസിനെ സമീപിച്ചു.ജൂൺ 25 ന് ബെംഗളൂരുവിലെ ബന്നർഗട്ട നിവാസിയായ അരുൺ ബി.എൻ ബാങ്കിനെക്കുറിച്ചുള്ള ആദ്യ പരാതി നൽകി. നാഗരാജ് ബി.ടി എന്ന 78 കാരനായ പിതാവിനുവേണ്ടി 99 ലക്ഷം രൂപ സ്ഥിര നിക്ഷേപം നടത്തിയെന്നും 2020 നവംബർ വരെ…

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 3203 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 14302 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 2.05 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 14302 ആകെ ഡിസ്ചാര്‍ജ് : 2746544 ഇന്നത്തെ കേസുകള്‍ : 3203 ആകെ ആക്റ്റീവ് കേസുകള്‍ : 65312 ഇന്ന് കോവിഡ് മരണം : 94 ആകെ കോവിഡ് മരണം : 35134 ആകെ പോസിറ്റീവ് കേസുകള്‍ : 2847013 ഇന്നത്തെ…

Read More

വാക്സിൻ എടുത്തവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല; കേരളത്തിൽ നിന്ന് വരുന്നവർക്കുള്ള മാനദണ്ഡങ്ങൾ പുതുക്കി കർണാടക; ഏറ്റവും പുതിയ ഉത്തരവ് ഇവിടെ വായിക്കാം.

ബെംഗളൂരു : കേരളത്തിൽ നിന്ന് സംസ്ഥാനത്തേക്ക് യാത്ര ചെയ്യുന്നവർക്കുള്ള മാനദണ്ഡങ്ങൾ പരിഷ്കരിച്ച് കർണാടക പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വിമാന മാർഗ്ഗം, ടാക്സി, ട്രെയിൻ, ബസ്, സ്വന്തം വാഹനം എന്നിവയിൽ വരുന്നവർ 72 മണിക്കൂർ പഴയതല്ലാത്ത കോവിഡ്  നെഗറ്റീവ് ആർ.ടി.പി.സി ആർ ടെസ്റ്റ് റിപ്പോർട്ട് കയ്യിൽ കരുതണം, കേരളത്തിൽ നിന്നുള്ള എല്ലാ വിമാനത്തർക്കും ബാധകമാണ്. നെഗറ്റീവ് ആർ.ടി.പി.സി.ആർ.റിസൾട്ട് ഉള്ളവർക്ക് മാത്രമേ വിമാനക്കമ്പനികൾ ബോർഡിംഗ് പാസ് നൽകാൻ പാടുള്ളൂ. നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് തീവണ്ടിയിൽ യാത്ര ചെയ്യുന്നത് എന്ന് റെയിൽവേ അധികൃതർ ഉറപ്പ്…

Read More

കേരളത്തിൽ ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 11,564 പേര്‍ രോഗമുക്തി നേടി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂര്‍ 766, കാസര്‍ഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,24,886 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ബെംഗളൂരു കലാപ കേസ്: മറ്റൊരു പ്രതിയെ കൂടി എൻ‌.ഐ‌.എ അറസ്റ്റ് ചെയ്തു

ബെംഗളൂരു: കഴിഞ്ഞ ഓഗസ്റ്റിൽ ബെംഗളൂരുവിൽ നടന്ന കലാപത്തിൽ നാല് പേർ കൊല്ലപ്പെട്ട കേസിൽ പ്രധാന ഗൂഢാലോചന നടത്തിയതിൽ മറ്റൊരു പ്രതിയെ കൂടി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) ബുധനാഴ്ച അറസ്റ്റ് ചെയ്തു. ഗോവിന്ദ്‌പൂർ നിവാസിയായ സയ്യിദ് അബ്ബാസിനെയാണ് (38) ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഏജൻസി വക്താവ് അറിയിച്ചത്. ബെംഗളൂരുവിലെ നാഗവാരയിലെ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എ.സ്ഡി.പി.ഐ) യുടെ വാർഡ് പ്രസിഡന്റാണ് അബ്ബാസ്. ബെംഗളൂരുവിലെ പ്രത്യേക എൻ‌.ഐ‌.എ കോടതിയിൽ ഹാജരാക്കിയ ഇയാളെ ആറ് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ വർഷം ഓഗസ്റ്റ്…

Read More

കോവിഡ് ഇതര ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു

ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചു തുടങ്ങിയത് കൊണ്ടും കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരുന്ന നൂറുകണക്കിന് കിടക്കകളിൽ രോഗികൾ ഇല്ലാത്ത അവസ്ഥ ആയതുകൊണ്ടും മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ (ബിഎംസിആർഐ) കോവിഡ് ചികിത്സയ്ക്കായി ഒരുക്കിയിരുന്ന 700 കിടക്കകളിൽ 550 കിടക്കകൾ കോവിടുമായി ബന്ധമില്ലാത്ത മറ്റ് രോഗികൾക്കായി മാറ്റി വയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജൂൺ 21 ന് ശേഷം പുതിയ കോവിഡ് രോഗികൾ ആരും എത്തിച്ചേരാത്ത സാഹചര്യത്തിലും നിലവിൽ 47 കോവിഡ് രോഗികൾ മാത്രമാണ്…

Read More

മെട്രോ ട്രെയിൻ സർവീസുകൾ: രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ

ബെംഗളൂരു: ഇന്നു മുതൽ നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് സർവീസ് നടത്തുക. തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസുകൾ നടത്തുകയെന്നും ശനി ഞായർ ദിവസങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല എന്നും നമ്മ മെട്രോ വാക്താവ് അറിയിച്ചു. ജൂൺ 21 മുതൽ ആരംഭിച്ച രണ്ടാം ഘട്ട അടച്ചിടൽ കാലഘട്ടത്തിലും രാവിലെ 7 മണി മുതൽ 11 മണി വരെയും വൈകിട്ട് 3 മണി മുതൽ 6 മണി വരെയും മെട്രോ ട്രെയിൻ സർവീസുകൾ നടത്തിയിരുന്നു. ഇന്ന് മുതൽ…

Read More

സർക്കാർ,സ്റ്റേറ്റ് ബോർഡ് സ്കൂളുകൾ ഇന്നുമുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു.

ബെംഗളൂരു : പുതിയ അധ്യയന വർഷത്തെ പാഠ്യ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി സർക്കാർ, സ്റ്റേറ്റ് ബോർഡ് സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും. നിലവിലെ മഹാമാരി സാഹചര്യങ്ങൾ പരിഗണിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിൽ ക്ലാസുകൾക്കായി പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിദ്യാർഥികൾ ക്ലാസുകൾ ഓൺലൈനായി തന്നെ പങ്കെടുക്കണമെന്ന് അധികൃതർ അറിയിക്കുന്നു. സ്കൂളുകളുടെ പ്രവർത്തനം സജീവമാകുന്നതിനും പാഠ്യ വിഷയങ്ങളിൽ ശ്രദ്ധ വർധിപ്പിക്കുന്നതിനും ആയി കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന അധ്യാപകരെ എത്രയും വേഗം ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം അധ്യാപകരും ഇതുപ്രകാരം ചുമതലകളിൽ നിന്നും ഒഴിവാക്കപ്പെട്ടുവെങ്കിലും…

Read More

നമ്മ മെട്രോ സാധാരണ നിലയിലേക്ക്; ഇന്നു മുതൽ കൗണ്ടറുകളിൽ നിന്ന് ടോക്കൺ നൽകിത്തുടങ്ങി.

ബെംഗളൂരു: ഇന്ന് മുതൽ നഗരത്തിൽ നമ്മ മെട്രോ ഓടി തുടങ്ങും. രാവിലെ 7 മുതൽ വൈകുന്നേരം 6 വരെ ആയിരിക്കും മെട്രോ സർവീസ് നടത്തുകയ്യെന്നു ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ഇന്നലെ പുറത്തിറക്കിയ പ്രസ്താവനയിൽ ബി‌.എം‌.ആർ‌.സി‌.എൽ അഞ്ച് മിനിറ്റ് വ്യത്യസത്തിൽ പരമാവധി സമയം പ്രവർത്തിക്കുമെന്ന് ബി‌.എം‌.ആർ‌.സി‌.എൽ അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെ കൂടുതൽ തിരക്കില്ലാത്ത സമയങ്ങളിൽ 15 മിനിറ്റ് ഇടവേളയിൽ ആയിരിക്കും മെട്രോ സർവീസ് നടത്തുക. വരും ദിവസങ്ങളിലെ ജനത്തിരക്കുകളെ ആശ്രയിച്ചു മെട്രോ സേവനങ്ങളിൽ വ്യത്യാസങ്ങൾ വരുത്താനിടയുണ്ട് . വാരാന്ത്യ കർഫ്യൂ…

Read More

ആരാധനാലയങ്ങൾ തുറക്കുന്ന കാര്യം പരിഗണനയിൽ.

ബെംഗളൂരു : ജൂലൈ 5 ന് ശേഷം ഘട്ടംഘട്ടമായി ക്ഷേത്രങ്ങൾ വീണ്ടും തുറക്കുന്നതിനായി സംസ്ഥാന കോവിഡ് -19 ടാസ്‌ക് ഫോഴ്‌സും മറ്റ് വകുപ്പുകളുമായി ചർച്ച നടത്തുകയാണെന്ന് കർണാടക ഹിന്ദു മത സംഘടനകളുടെ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കോട്ട ശ്രീനിവാസ പൂജാരി ജൂൺ 30 ബുധനാഴ്ച സൂചന നൽകി. ക്ഷേത്രങ്ങൾ വീണ്ടും തുറക്കുന്നതിന്റെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തൊട്ടാകെയുള്ള ഗ്രേഡ് എ ക്ഷേത്രങ്ങൾ വീണ്ടും തുറക്കാൻ സർക്കാർ അനുമതി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയിൽ കൂടുതൽ വരുമാനം നേടുന്ന ക്ഷേത്രങ്ങളിൽ ഗ്രേഡ് ‘എ’…

Read More
Click Here to Follow Us