ബെംഗളൂരു : കാലവർഷം ശക്തമാകുന്നതോടു കൂടി നഗരത്തിൽ ഡെങ്കിപ്പനി പരക്കുന്നു എന്നും രോഗികൾക്ക് അടിയന്തരമായി പ്ലേറ്റ്ലെറ്റ്സ് ആവശ്യമുണ്ടെന്നുമുള്ള SOS സന്ദേശം സോഷ്യൽ മീഡിയയിൽ വൻതോതിൽ പ്രചരിക്കുന്നത് ജനങ്ങളിൽ ആശങ്ക ഉളവാക്കുന്നു.
എന്നാൽ മുൻ വർഷങ്ങളിലെ അപേക്ഷിച്ചു 2021 ൽ പനിയുടെ വ്യാപനം താരതമ്യേന കുറവാണെന്നു ആരോഗ്യ മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തി.
എന്നിരുന്നാലും പനിയുടെ സാധ്യത തള്ളിക്കളയാൻ പറ്റില്ല അതുകൊണ്ടു തന്നെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
ഇക്കൊല്ലം ഇതുവരെ 813 പേർ ഡെങ്കിപ്പനി ബാധിച്ചു കർണാടകയിൽ ചികിത്സ നേടി. പക്ഷെ ആരുടേയും നില ഗുരുതരമല്ലന്നും മരണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥനത്ത് 2017 ൽ 17844 പേർക്ക് ഡെങ്കിപ്പനി ബാധിക്കുകയും 10 പേർ മരണമടയുകയും ചെയ്തു. 2018 ൽ 4848 പേർ രോഗ ചികിത്സ നേടി, 4 മരണവും 2019 ൽ 18183 പേർ ഡെങ്കിപ്പനി ചികിത്സനേടി 17 മരണവും റിപ്പോർട്ട് ചെയ്തു. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ 2020 ൽ ഇത് 3823 ആയി കുറയുകയും മരണസംഖ്യ അഞ്ചും രേഖപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.