ബെംഗളൂരു : രാജ്യ തലസ്ഥാനത്തേക്ക് 250 ടൺ മാങ്ങയുമായി കിസാൻ തീവണ്ടി യാത്ര തിരിച്ചു. റോഡ് മാർഗ്ഗമുള്ള ചരക്കു കൂലിയുടെ പകുതി മാത്രമേ കിസാൻ ട്രെയിനിൽ റെയിൽവേ ഈടാക്കുന്നുള്ളൂ. ദക്ഷിണ പശ്ചിമ റെയിൽവേയുടെ ആദ്യത്തെ കിസാൻ ട്രെയിൻ ആണ് ഇത്, മറ്റ് മേഖലാ റെയിൽവേ ഡിവിഷനുകൾ കഴിഞ്ഞ വർഷം ദക്ഷിണേന്ത്യയിലേക്ക് സർവീസ് നടത്തിയിരുന്നു. ചിന്താമണിയിലെ ദൊഡ്ഡ നാട്ട സ്റ്റേഷനിൽ നിന്ന് ഡൽഹി ആദർശ് നഗർ സ്റ്റേഷനുകളിലേക്കാണ് തീവണ്ടി യാത്ര തിരിച്ചത്. എസ്.മുനിസ്വാമി എം പി., എം കൃഷ്ണ റെഡ്ഡി എം എൽ എ എന്നിവർ…
Read MoreDay: 20 June 2021
നാളെ മുതൽ 2000 ബി.എം.ടി.സി ബസുകൾ സർവ്വീസ് നടത്തും.
ബെംഗളൂരു : ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു എങ്കിലും സാധാരണക്കാർക്ക് ആശ്വാസമായി നാളെ മുതൽ മെട്രോയും ബി.എം.ടി.സിയും പ്രവർത്തിച്ചു തുടങ്ങും. ആദ്യഘട്ടത്തിലെ ലോക്ക് ഡൗൺ ഇളവിനെ തുടർന്ന് ഓട്ടോ റിക്ഷകളും ടാക്സികളും 2 യാത്രക്കാരെ മാത്രം വച്ച് സർവ്വീസ് നടത്തിത്തുടങ്ങിയെങ്കിലും ബസ് സർവ്വീസ് അനുവദിച്ചിരുന്നില്ല. 2000 ബി.എം.ടി.സി ബസുകൾ നാളെ നിരത്തിലിറങ്ങുമെന്ന് കോർപറേഷൻ അറിയിച്ചു. 90% ജീവനക്കാരും ആദ്യ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു,5-8% ജീവനക്കാർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിച്ചിട്ടുണ്ട് എന്ന് ബി.എം.ടി.സി.ഡയറക്ടർ സി.ശിഖ അറിയിച്ചു. ജോലിക്ക് ഹാജരാകുന്നതിന് മുൻപേ ജീവനക്കാർക്ക്…
Read More“വിശക്കുന്നവർക്ക് ഒരു കൈത്താങ്ങു”മായി പ്രവാസി കോൺഗ്രസ്.
ബെംഗളൂരു : കോവിഡ് രണ്ടാം തരംഗം ഗുരുതരമായി ജനങ്ങളെ ബാധിക്കുകയും, ലോക്ക് ഡൗണിന്റെ ഭാഗമായി അനേകർ ദുരിതം അനുഭവിക്കും ചെയ്യുന്ന ഈ സാഹചര്യത്തിൽ വിശക്കുന്നവർക്ക് ഒരു കൈത്താങ്ങ് എന്ന പദ്ധതിയുമായി കെ പി സി യുടെ കെ ആർ പുരം ടീം. രാഹുൽ ഗാന്ധിയുടെ ജന്മദിനമായ ഇന്നലെ ഭിന്നലിംഗരായ മുപ്പതോളം പേർക്ക് കേംബ്രിഡ്ജ് എഡുക്കേഷൻ ഇന്സ്റ്റിട്യൂഷൻ ചെയർമാൻ ശ്രീ. ഡി. കെ. മോഹൻ ബാബു ഭക്ഷ്യധാന്യ കിറ്റുകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. പദ്ധതിയുടെ ഭാഗമായി കെ ആർ പുരം നിയോജക മണ്ഡലത്തിലെ ഒൻപത് വാർഡുകളിലെ ദുരിതം…
Read Moreപത്താം ക്ലാസ് പരീക്ഷ 2 ദിവസം മാത്രം;ആരും തോൽക്കില്ല.
ബെംഗളൂരു : കോവിഡ് പ്രതിസന്ധികൾ നിലനിൽക്കുമ്പോൾ പത്താം ക്ലാസ് പരീക്ഷ 2 ദിവസങ്ങളിലായി നടത്താനുള്ള ബോർഡ് തീരുമാനം സർക്കാർ അംഗീകരിച്ചു. 8.76 ലക്ഷം വിദ്യാർത്ഥികൾ ഭാഗമാവുന്ന പരീക്ഷയിൽ ആരെയും തോൽപ്പിക്കരുതെന്ന് മാർഗ്ഗ നിർദ്ദേശമുണ്ട്. എല്ലാവർക്കും ഗ്രേഡ് നിശ്ചയിക്കും. 90-100% മാർക്ക് ഉള്ളവർക്ക് എ പ്ലസ്,80-89% എ,60-79 % ബി,35-59 % സി എന്നിങ്ങനെയാണ് ഗ്രേഡ്. വിവിധ വിഷയങ്ങളിൽ ഉള്ള ചോദ്യങ്ങൾ ഓരോ ദിവസവും പരീക്ഷയിൽ ഉൾപ്പെടുത്തും ഇൻ്റേണൽ മാർക്ക് ഉൾപ്പെടെ ആകെ മാർക്ക് 625 ആയിരിക്കും. രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നര വരെ…
Read Moreരാജ്യാന്തര യോഗ ദിനത്തിൽ 7 ലക്ഷം പേർക്ക് വാക്സിൻ !
ബെംഗളൂരു : രാജ്യാന്തര യോഗ ദിനമായ നാളെ സംസ്ഥാനത്ത് 7 ലക്ഷം പേർക്ക് കോവിഡ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രി ഡോ.കെ സുധാകർ അറിയിച്ചു. ആഘോഷങ്ങൾ ഓൺലൈനിൽ ആണെങ്കിലും എല്ലാവരോടും വീടുകളിൽ നിന്ന് പങ്കുചേരാൻ മന്ത്രി ആഹ്വാനം ചെയ്തു. നാളെ മുതൽ ആണ് “ലസികെ മേളെ” എന്ന പേരിൽ ഉള്ള കൂടുതൽ പേർക്കു കുത്തിവെപ്പ് നടത്താൻ ഉള്ള പദ്ധതി ആരംഭിക്കുന്നത്. 5 മുതൽ 7 ലക്ഷം പേർക്ക് ഒരേ ദിവസം കുത്തിവെയ്പ്പ് നൽകാനാണ് പദ്ധതി.ഇതിനായി 18 ലക്ഷം കോവിഡ് വാക്സിനുകൾ മാറ്റി വച്ചിട്ടുണ്ട്. 18…
Read Moreടെസ്റ്റ് പോസിറ്റീവിറ്റി 3% ന് താഴെ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.
ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4517 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.8456 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 2.58 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 8456 ആകെ ഡിസ്ചാര്‍ജ് : 2645735 ഇന്നത്തെ കേസുകള്‍ : 4517 ആകെ ആക്റ്റീവ് കേസുകള്‍ : 126813 ഇന്ന് കോവിഡ് മരണം : 120 ആകെ കോവിഡ് മരണം : 33883 ആകെ പോസിറ്റീവ് കേസുകള്‍ : 2806453 ഇന്നത്തെ പരിശോധനകൾ…
Read More