റോഡപകടത്തിൽ കന്നഡ സിനിമാ നടൻ സഞ്ചാരി വിജയിന് ഗുരുതര പരിക്ക്.

ബെംഗളൂരു : കന്നഡ സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ സഞ്ചാരി വിജയിന് റോഡപകടത്തിൽ ഗുരുതര പരിക്കേറ്റു.വിജയിൻ്റെ സഹോദരൻ അറിയിച്ചതാണ് ഇക്കാര്യം. ശനിയാഴ്ച നഗരത്തിൽ ബൈക്ക് തെന്നി വീണ് അപകടത്തിൽ പെടുകയായിരുന്നു വിജയ്. തലക്ക് പരിക്ക് പറ്റിയതിനാൽ ഇപ്പോൾ കോമയിലാണ് തലയുടെ ഉള്ളിൽ രക്ത ശ്രാവമുണ്ട്, 48 മണിക്കൂറിന് ശേഷമേ എന്തെങ്കിലും പറയാൻ കഴിയൂ എന്ന് പറഞ്ഞതായി വിജയൻ്റെ സഹോദരൻ സിദ്ദേഷ് കുമാർ അറിയിച്ചു. “നാനു അവനല്ല, അവളു” എന്ന ചലച്ചിത്രത്തിന് ഏറ്റവും നല്ല നടനുള്ള ദേശീയ അവാർഡ് സഞ്ചാരി വിജയിന് ലഭിച്ചിരുന്നു.

Read More

പ്രതിദിന കോവിഡ് 8000 ന് താഴേക്ക്;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 7810 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.18648 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 6.02 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 18648 ആകെ ഡിസ്ചാര്‍ജ് : 2551365 ഇന്നത്തെ കേസുകള്‍ : 7810 ആകെ ആക്റ്റീവ് കേസുകള്‍ : 180835 ഇന്ന് കോവിഡ് മരണം : 125 ആകെ കോവിഡ് മരണം : 32913 ആകെ പോസിറ്റീവ് കേസുകള്‍ : 2765134 ഇന്നത്തെ പരിശോധനകൾ…

Read More

അച്ഛന്റെ ആരോഗ്യം വഷളായി; ഡോക്ടർക്കും നഴ്സിനും മകന്റെ മർദ്ദനം

ബെംഗളൂരു: കോവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അച്ഛന്റെ ആരോഗ്യം വഷളാവുന്നു എന്നറിഞ്ഞതോടെ ഡോക്ടർക്കും നഴ്സിനും മകന്റെ മർദ്ദനം. സംഭവത്തില്‍ ആശുപത്രി അധികൃതരുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അച്ഛന്റെ ആരോഗ്യനിലയെ സംബന്ധിച്ച് ഡോക്ടര്‍ വിശദീകരിക്കുന്നതിനിടെയാണ് യുവാവിന്റെ പ്രകോപനം. ബന്നിര്‍ഗട്ടയിലെ ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം. ദിവസങ്ങള്‍ക്ക് മുന്‍പ് കോവിഡ് ബാധിച്ച അച്ഛന്‍ ഇതില്‍ നിന്ന് മുക്തി നേടിയിരുന്നു. എന്നാല്‍ കോവിഡാനന്തരം ന്യൂമോണിയ പിടിപെട്ടു. ന്യൂമോണിയ കലശലായതോടെ, രോഗിയുടെ ആരോഗ്യനില വഷളായി. ഇതിന് പിന്നാലെയാണ് മകന്‍ ജഗദീഷ് കുമാര്‍ ഡോക്ടറെയും നഴ്‌സിനെയും ആക്രമിച്ചതെന്ന് പരാതിയില്‍…

Read More

അതിവിദഗ്ധമായി കോടികൾ തട്ടിയെടുത്തത് വ്യാജ ആപ്പുകൾ വഴി; മലയാളിയടക്കം അറസ്റ്റിലായത് 9 പേർ

ബെംഗളൂരു: അതിവിദഗ്ധമായി കോടികൾ തട്ടിയെടുത്തത് വ്യാജ ആപ്പുകൾ വഴി; മലയാളിയടക്കം അറസ്റ്റിലായത് 9 പേർ. മലയാളി ബിസിനസുകാരൻ അനസ് അഹമ്മദും സംഘവുമാണ് സി.ഐ.ഡി. സൈബർ ക്രൈം ഡിവിഷന്റെ പിടിയിലായത്. രണ്ട് ചൈനീസ് പൗരൻമാരും രണ്ടു ടിബറ്റുകാരും പിടിയിലായിട്ടുണ്ട്. ഡൽഹി, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ളവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ചൈനയിൽനിന്നാണ് സംഘം തട്ടിപ്പ് നിയന്ത്രിച്ചത്. അനസ് അഹമ്മദാണ് കേസിലെ മുഖ്യപ്രതിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. ചൈനയിൽ വിദ്യാഭ്യാസം നേടിയ അനസ് വിവാഹംചെയ്തതും ചൈനക്കാരിയെയാണ്. ചൈനയിലെ ഹവാല ഇടപാടുകാരുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ടെന്നും കണ്ടെത്തി. അനസ് അഹമ്മദിന്റെ നേതൃത്വത്തിൽ…

Read More

കോവിഡ് മഹാമാരിയിൽ മരണപ്പെട്ടത് 42 കുട്ടികളുടെ മാതാപിതാക്കൾ

ബെംഗളൂരു: സംസ്ഥാന വനിതാ ശിശുക്ഷേമ വകുപ്പ് നടത്തിയ സർവേ പ്രകാരം കഴിഞ്ഞ വർഷം മാർച്ച് മുതൽ സംസ്ഥാനത്ത് കോവിഡ് മഹാമാരി മൂലം 42 കുട്ടികൾക്ക് അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ടു. ഇതിൽ ഏഴു വയസ്സിനു താഴെയുള്ള അഞ്ച് കുട്ടികൾക്കാണ് മാതാപിതാക്കളെ നഷ്ടമായത്. ബാക്കിയുള്ളവർ പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. കൂടാതെ 811 കുട്ടികൾക്ക് അച്ഛൻ അല്ലെങ്കിൽ അമ്മ നഷ്ടമായി. ആരും നോക്കാനില്ലാത്ത കുട്ടികളെ റെസിഡൻറ്‌ഷ്യൽ സ്കൂളുകളിൽ പ്രവേശിപ്പിച്ച് സൗജന്യ വിദ്യാഭ്യാസവും താമസവും നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. പത്താം ക്ലാസ് വിജയിച്ച കുട്ടികൾക്ക് സൗജന്യ…

Read More

വൈദ്യുതി നിരക്ക് വർദ്ധനക്ക് പിന്നാലെ ബസ് ചാർജ്ജും ?

ബെംഗളൂരു : ടിക്കറ്റ് നിരക്കിൽ 10-15 % ഉയർത്തണം എന്ന ശുപാർശ സർക്കാറിന് സമർപ്പിച്ച് കർണാടക ആർ.ടി.സി. ഈ ലോക്ക് ഡൗണിനെ തുടർന്ന് കെ.എസ്.ആർ.ടി.സിയുടെ 4 കമ്പനികൾക്കും കൂടി 560 കോടിയുടെ വരുമാന നഷ്ടമാണ് ഉണ്ടായത്. 1.15 ലക്ഷം വരുന്ന ജീവനക്കാർക്ക് ശമ്പളം നൽകാൻ 300 കോടിയെങ്കിലും വേണ്ടിവരുമെന്ന് കെ.എസ്.ആർ.ടി.സി.എംഡി ശിവയോഗി സി.കലസാദ് അറിയിച്ചു. കോവിഡ് പ്രതിസന്ധി നേരിടുന്ന ജനങ്ങൾക്ക് മേൽ അധികഭാരം അടിച്ചേൽപ്പിക്കില്ല എന്നാണ് മുൻപ് ബി.എം.ടി.സി 18-20% നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട സമയത്തെ ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദിയുടെ പ്രതികരണം. പുതിയ…

Read More

അന്യസംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരെ നിരീക്ഷിക്കാൻ സംവിധാനം.

ബെംഗളൂരു : നഗര ജില്ലയിൽ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതോടെ അന്യ സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചെത്തുന്നവരുടെ എണ്ണം കൂടുകയാണ്, ഈ സാഹചര്യത്തിൽ ചെക്ക് പോസ്റ്റുകളിലും വിമാന ത്താവളങ്ങളിലും റെയിൽവേ സ്‌റ്റേഷനുകളിലും ഇവരെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. തമിഴ്നാട് അതിർത്തിയായ അത്തിബെലെ വഴി എത്തുന്നവരെ ഇടവിട്ട് കോവിഡ് ടെസ്റ്റിന് വിധേയരാക്കും എന്ന് ബി.ബി.എം.പി.അറിയിച്ചു. റാപ്പിഡ് ആൻ്റിജൻ പരിശോധനായാണ് റാൻഡം ആയി നടത്തുക. മൈസൂരുവിൽ ലോക്ക് ഡൗൺ തുടരുന്നതിനാൽ കേരളത്തിൽ നിന്ന് ബന്ദിപ്പുർ അതിർത്തി വഴി നിയമപരമായി നഗരത്തിലേക്ക് യാത്ര ചെയ്യാൻ കഴിയില്ല. റെയിൽവേ സ്റ്റേഷനുകളിലും…

Read More

ഐലൻഡ് എക്‌സ്‌പ്രസിൽ മദ്യം കടത്തിയ മലയാളി യുവതികൾ പിടിയിൽ

ബെംഗളൂരു: നഗരത്തിൽ നിന്ന് ഐലൻഡ് എക്‌സ്‌പ്രസിൽ നാട്ടിലേക്ക് മദ്യം കടത്തിയ മലയാളി യുവതികൾ റെയില്‍വേ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ ദീപി (33), ഷീജ (23) എന്നിവരാണ് കര്‍ണാടക നിര്‍മിത വിദേശ മദ്യവുമായി പോലീസിന്റെ പിടിയിലായത്. ലോക്ഡൗണ്‍ കാല വില്‍പ്പന ലക്ഷ്യമാക്കിയാണ് ഇവർ തീവണ്ടിയില്‍ മദ്യം കടത്തിയത്. സ്ത്രീകളെ ഉപയോഗിച്ച്‌ മദ്യകടത്ത് നടത്തുന്ന സംഘമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് 750 മി. ലിറ്ററിന്‍റെ നാല് തരത്തിലുള്ള 62 കുപ്പി മദ്യശേഖരം കണ്ടെത്തിയത്. കുറഞ്ഞ വിലയില്‍ ഇവിടെ നിന്നും…

Read More
Click Here to Follow Us