ബെംഗളൂരു: നഗരത്തിൽ ലോക്ക് ഡൗൺ തീരുന്ന 14 മുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
നിലവിൽ കോവിഡ് മാനദണ്ഡങ്ങൾ ഇളവ് വരുത്തുകയും എന്നാൽ രാത്രി കർഫ്യൂവും വാരാന്ത്യ കർഫ്യൂവും നിലനിർത്തുന്നതിലേക്കായാണ് 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
രാത്രി കർഫ്യൂ രാത്രി 7 മുതൽ എല്ലാ ദിവസവും അടുത്ത ദിവസം രാവിലെ 5 മണി വരെ നിലനിൽക്കും.
വാരാന്ത്യ കർഫ്യൂ വെള്ളിയാഴ്ച്ച വൈകുന്നേരം 7 മുതൽ അടുത്ത തിങ്കളാഴ്ച രാവിലെ 5 വരെ തുടരുമെന്നും ഓർഡറിൽ പറയുന്നു.