ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 13800 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.25346 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 09.69 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 25346 ആകെ ഡിസ്ചാര്‍ജ് : 23383758 ഇന്നത്തെ കേസുകള്‍ : 13800 ആകെ ആക്റ്റീവ് കേസുകള്‍ : 268275 ഇന്ന് കോവിഡ് മരണം : 365 ആകെ കോവിഡ് മരണം : 31260 ആകെ പോസിറ്റീവ് കേസുകള്‍ : 2683314 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 5 June 2021
കോവിഡ് ബാധിച്ച അനുജന് ലഭിച്ച ചികിൽസയെ കുറിച്ച് തുറന്നെഴുതി മലയാളി യുവാവ്;ഫേസ്ബുക്ക് പോസ്റ്റ് വൈറൽ.
ബെംഗളൂരു :നഗരത്തിൽ വച്ച് തൻ്റെ അനുജന് കോവിഡ് ബാധിച്ചപ്പോൾ ലഭിച്ച പരിചരണത്തേക്കുറിച്ച് തുകയാണ് “സ്വാതി കൃഷ്ണ” എന്ന യുവാവ്. കോവിഡ് സ്ഥിരീകരിച്ച ഉടനെ തന്നെ ആരോഗ്യ വകുപ്പ് അധികൃതർ ബന്ധപ്പെട്ടുവെന്നും, സ്വകാര്യ നഗരത്തിലെ ഏറ്റവും പ്രശസ്തമായ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും സൗജന്യമായി ചികിൽസ ലഭിക്കുകയും ചെയ്തു എന്നും യുവാവ് പറയുന്നു. അദ്ദേഹത്തിൻ്റെ പോസ്റ്റ് താഴെ വായിക്കാം.
Read Moreബി.ബി.എം.പി.ചീഫ് കമ്മീഷണറുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു.
ബെംഗളൂരു : ബി.ബി.എം.പി.ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്തയുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറൻസിയെ കുറിച്ചുള്ള പോസ്റ്റുകൾ ഹാക്കർമാർ ട്വിറ്റർ അക്കൗണ്ടിലൂടെ പങ്കുവച്ചു. ഗൗരവ് ഗുപ്ത എന്ന പേരിന് പകരം ടെസ്ല എന്ന് പേര് നൽകിയിരുന്നു. 1.17 ലക്ഷം ഫോളോവേഴ്‌സ് ഉള്ള ട്വിറ്റർ അക്കൗണ്ട് മണിക്കൂറുകൾക്കകം വീണ്ടെടുക്കാനായി. Hello, this is to inform you all that my official Twitter account @BBMPCOMM that was hacked this morning has been retrieved. We've asked Cybercrime for…
Read Moreലിവിംഗ് ടുഗെതറിൽ കുഞ്ഞ് ജനിച്ചപ്പോൾ മാതാവിനും പിതാവിനും വേണ്ട; 12 ദിവസം പ്രായമായ ഒരു ബാല്യം കൂടി അനാഥമായി.
ബെംഗളൂരു : ഓദ്യോഗികമായി വിവാഹം കഴിക്കാതെ തന്നെ സ്ത്രീ പുരുഷൻമാർക്ക് ഒന്നിച്ച് താമസിക്കാൻ രാജ്യത്തെ നിയമം അനുവദിക്കുന്നുണ്ട്. എന്നാൽ അതിൽ കുട്ടികളുണ്ടായാൽ അവരുടെ സംരക്ഷണം ഏറ്റെടുക്കാൻ പങ്കാളികളിൽ രണ്ട് പേരും തയ്യാറല്ലെങ്കിലോ, ഒരു കുരുന്ന് കൂടി അനാഥനാവുകയാണ്. മൈസൂരുവിലെ സരസ്വതിപുരയിൽ ഒന്നിച്ച് താമസിച്ച് വന്ന 21 വയസുള്ള വിദ്യാസമ്പന്നരായ യുവതീ യുവാക്കളാണ് തങ്ങൾക്ക് ലഭിച്ച 12 ദിവസം പ്രായമായ ചോരക്കുഞ്ഞിനെ വേണ്ടെന്ന് പറഞ്ഞത്. കഴിഞ്ഞ ആഴ്ച ബെംഗളൂരുവിലായിരുന്നു യുവതിയുടെ പ്രസവം. ഇവർ കുഞ്ഞിനെ ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് എന്നറിഞ്ഞ അയൽവാസികൾ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തങ്ങൾക്കും കുടുംബാംഗങ്ങൾക്കും കുഞ്ഞിനെ…
Read Moreഅധിക വൈദ്യുതി അയൽ സംസ്ഥാനങ്ങൾക്ക് വിൽക്കാനൊരുങ്ങി കർണാടക.
ബെംഗളൂരു : സംസ്ഥാനം അധികമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി അയൽ സംസ്ഥാനങ്ങളിലെ വ്യവസായശാലകൾക്ക് വിൽക്കാനൊരുങ്ങി കർണാടക. ഇതുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി യെദിയൂരപ്പ ഊർജ്ജ വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സോളാർ പ്ലാൻ്റുകളിൽ നിന്നും താപവൈദ്യുത നിലയങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന വൈദ്യുതി ആവശ്യക്കാർക്ക് നൽകും. സംസ്ഥാനം പ്രതി ദിനം ഉൽപാദിപ്പിക്കുന്ന 30562 മെഗാവാട്സ് വൈദ്യുതിയുടെ 18% സ്വകാര്യ മേഖലയിൽ നിന്നാണ്. കാർഷിക മേഖലയിൽ 7 മണിക്കൂർ തുടർച്ചയായി വൈദ്യുതി നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്.പ്രസരണനഷ്ടം 3% ആയി കുറക്കാനായതും സംസ്ഥാനത്തിൻ്റെ നേട്ടമായി.
Read More