ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 16287 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.21199 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 11.22 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 21199 ആകെ ഡിസ്ചാര്‍ജ് : 2312060 ഇന്നത്തെ കേസുകള്‍ : 16387 ആകെ ആക്റ്റീവ് കേസുകള്‍ : 293024 ഇന്ന് കോവിഡ് മരണം : 463 ആകെ കോവിഡ് മരണം : 30017 ആകെ പോസിറ്റീവ് കേസുകള്‍ : 2635122 ഇന്നത്തെ പരിശോധനകൾ…
Read MoreDay: 2 June 2021
കർണാടകയെ കൈവിട്ട്”കെ.എസ്.ആർ.ടി.സി”
ബെംഗളൂരു : വർഷങ്ങൾ നീണ്ട നിയമപ്പോരാട്ടങ്ങൾക്കൊടുവിൽ “കെ.എസ്.ആർ.ടി.സി” എന്ന ചുരുക്കെഴുത്ത് കർണാടക ആർ.ടി.സി.ക്ക് നഷ്ടപ്പെട്ടു. ഈ പേരിന് അവകാശവുമായി കേരള ആർടിസിയാണ് കർണാടക ആർ.ടി.സിയുമായി നിയമ പോരാട്ടത്തിൽ ഏർപ്പെട്ടത്. 7 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് കേന്ദ്ര ട്രേഡ് മാർക്ക് റെജിസ്ട്രേഷനാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ ഈ ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയതോടെയാണ് തർക്കം ഉടലെടുത്തത്. ഈ വിഷയവുമായി ബന്ധപ്പെട്ട് 2014ൽ ആണ് കേന്ദ്ര ട്രേഡ് മാർക്ക് റെജിസ്ട്രേഷനെ കർണാടക ആർ ടി സി സമീപിക്കുന്നത്. മറുവാദവുമായി കേരളവും എത്തിയതോടെ നിയമ…
Read Moreസി.ബി.എസ്.ഇ.പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയ സാഹചര്യത്തിൽ രണ്ടാം വർഷ പി.യു പരീക്ഷകളുടെ കാര്യത്തിൽ തീരുമാനം ഉടൻ.
ബെംഗളൂരു: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഈ വർഷത്തെ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ ചൊവ്വാഴ്ച വേണ്ടെന്ന് വെച്ചതോടെ, രണ്ടാം വർഷ പ്രീ–യൂണിവേഴ്സിറ്റി (II പി.യു) പരീക്ഷകൾ എപ്പോൾ, എങ്ങനെ നടത്താമെന്ന തീരുമാനത്തിൽ വ്യക്തമായ ഒരു തീരുമാനം കർണാടക സർക്കാർ എത്രയും പെട്ടന്ന് തന്നെ എടുക്കുന്നതായിരിക്കും. വിദ്യാർത്ഥികളുടെ ആരോഗ്യവും ഭാവിയും കണക്കിലെടുത്ത് സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ പരിഗണിച്ച് ഉചിതമായ തീരുമാനം ഉടൻ എടുക്കുമെന്ന് പ്രാഥമിക, ദ്വിതീയ വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ്കുമാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് മന്ത്രി വിദ്യാഭ്യാസ, ആരോഗ്യ വിദഗ്ധരെ സന്ദർശിക്കും എന്നും അറിയിച്ചു.
Read Moreബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി.
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പാരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വീണ്ടും മാറ്റി. ജൂൺ 9 ലേക്കാണ് ഹർജി പരിഗണിക്കാൻ മാറ്റിയത്. കേസിൽ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇഡി അഭ്യർത്ഥിച്ചു. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകൾ അഭിഭാഷകൻ കോടതിയിൽ സമർപ്പിച്ചു. ഇതിൽ ഇഡിയുടെ മറുപടി വാദമാണ്…
Read Moreസ്വന്തം മകന് മരുന്നു വാങ്ങാൻ 280 കിലോമീറ്റർ സൈക്കിളിൽ യാത്ര ചെയ്ത് ഒരു പിതാവ്.
ബെംഗളൂരു: 45 കാരനായ ഒരാൾ ലോക്ക്ഡൗൺ സമയത്ത് മകന് മരുന്ന് വാങ്ങാൻ 280 കിലോമീറ്ററോളം സൈക്കിൾ ചവിട്ടി മൈസൂരുവിൽ നിന്നും ബെംഗളൂരു നഗരത്തിലേക്കെത്തി. മൈസൂരുവിൽ നിന്നുള്ള കൽപ്പണികാരനായ ആനന്ദ് ബെംഗളൂരുവിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസിലേക്കാണ് (നിംഹാൻസ്) സൈക്കിൾ ചവിട്ടി എത്തിയത്. തിരുമകുഡാൽ നർസിപൂർ താലൂക്കിലെ ഗാനിഗാനകോപ്പാലു ഗ്രാമത്തിൽ താമസിക്കുന്ന ആനന്ദ് മെയ് 23 ന് വീട്ടിൽ നിന്ന് ഇറങ്ങി. യാത്രാമധ്യേ അദ്ദേഹം വിശ്രമിക്കാൻ കനകപുരയിലെ ഒരു ക്ഷേത്രത്തിന് സമീപം നിർത്തിയിരുന്നു തുടർന്ന് അദ്ദേഹം ബനശങ്കരിയിലെത്തി, അവിടെ ചില നാട്ടുകാർ അദ്ദേഹത്തിന് പാർപ്പിടവും ഭക്ഷണവും നൽകി. അന്ന്…
Read Moreഇലക്ട്രോണിക്സിറ്റിയെ ബി.ബി.എം.പി.പരിധിയിൽ ഉൾപ്പെടുത്തണം;ആവശ്യം ശക്തം.
ബെംഗളൂരു : ഇലക്ട്രോണിക് സിറ്റിയെ ബി.ബി.എം.പി.പരിധിയിൽ ഉൾപ്പെടുത്തണം എന്ന് ആവശ്യപ്പെട്ട് താമസക്കാരുടെ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസങ്ങളിൽ ആണ് ഒരു സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രം ഇലക്ട്രോണിക് സിറ്റിയിൽ തുറന്നത്, അതിന് മുൻപ് സിറ്റി നിവാസികൾ സമീപ പ്രദേശങ്ങളെ ആശ്രയിക്കുകയായിരുന്നു. ഏതെങ്കിലും ആവശ്യവുമായി പഞ്ചായത്തിനെ സമീപിച്ചാൽ ഫണ്ടില്ല എന്ന് മാത്രമാണ് മറുപടിയെന്ന് താമസക്കാർ പറയുന്നു. അതേ സമയം ബി.ബി.എം.പി.പോലെ നികുതി അടക്കുന്നതിനടക്കം ഏകജാലക സംവിധാനം വന്നാൽ അത് വളരെയധികം ഉപകാരപ്രദമാകും. #ElectronicCityForBBMP We request your support for development in & around ECity…
Read Moreലോക ക്ഷീരദിനം;ഓരോ പാക്കറ്റിലും”അധിക പാൽ”നിറച്ച് നന്ദിനി.
ബെംഗളൂരു : ലോക ക്ഷീരദിനത്തോട് അനുബന്ധിച്ച് ഓരോ പാക്കറ്റിലും സൗജന്യമായി അധികം പാൽ നൽകി കർണാടക മിൽക്ക് ഫെഡറേഷൻ്റെ ബ്രാൻറായ നന്ദിനി. ഒരു ലിറ്റർ പാക്കറ്റിൽ 40 മില്ലിയും അര ലിറ്റർ പാക്കറ്റിൽ 20 മില്ലിയും പാൽ അധികമായി നൽകും.ഇത് ജൂൺ 30 വരെ തുടരും. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാൽ വിൽപ്പന്ന പകുതിയായി കുറഞ്ഞത് ക്ഷീര കർഷകർക്ക് വൻ തിരിച്ചടിയായി മാറി, ഇതിനെ തുടർന്ന് അധികം വരുന്ന പാൽ പൊടിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ഇത് കൂടുതൽ സാമ്പത്തിക ബാധ്യത…
Read Moreലോക്ക്ഡൗണിൽ ബുദ്ധിമുട്ടുന്ന സിനിമാ പ്രവർത്തകർക്ക് സഹായധനം പ്രഖ്യാപിച്ച് യഷ്.
ബെംഗളൂരു: ലോക്ക്ഡൗണിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി സാൻറൽവൂഡ് സൂപ്പര്‍താരം യഷ്. കന്നഡ സിനിമാ മേഖലയിലെ 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകര്‍ക്കാണ് യഷിന്‍റെ സഹായം ലഭിക്കുക. View this post on Instagram A post shared by Yash (@thenameisyash) ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നല്‍കുമെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. “നമ്മുടെ രാജ്യമെമ്പാടും അനവധിയായ ആളുകളുടെ ജീവിതമാര്‍ഗ്ഗം തകര്‍ത്ത അദൃശ്യശത്രുവാണ് കൊവിഡ് 19 എന്ന് തെളിയിക്കപ്പെട്ടുകഴിഞ്ഞു. “എന്‍റെ സ്വന്തം കന്നഡ സിനിമാ മേഖലയും ഏറെ മോശമായി ബാധിക്കപ്പെട്ടു. ഈ…
Read More“സ്പുട്ട്നിക്ക്”നേരിട്ട് വാങ്ങാൻ സർക്കാർ.
ബെംഗളൂരു : റഷ്യ വികസിപ്പിച്ച സ്പുട്ട്നിക്ക് വാക്സിൻ നേരിട്ട് നിർമ്മാണ കമ്പനിയിൽ നിന്ന് വാങ്ങാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മുൻപ് വാക്സിൻ വിതരണത്തിനായി വിളിച്ച ആഗോള ടെണ്ടറിൽ നഗരത്തിൽ നിന്നും മുംബെയിൽ നിന്നുമുള്ള ഓരോ കമ്പനികൾ പങ്കെടുത്തിരുന്നു, എന്നാൽ വേണ്ടത്ര യോഗ്യതകൾ ഇല്ലാതിരിക്കുകയും സർക്കാർ ആവശ്യപ്പെട്ട ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കാതിരിക്കുകയും ചെയ്തതോടെ ഇവരെ ഒഴിവാക്കുകയായിരുന്നു. നേരിട്ട് വാക്സിൻ വാങ്ങാൻ നിർമ്മാണക്കമ്പനിയുമായി ചർച്ചകൾ ആരംഭിച്ചതായും ഉപമുഖ്യമന്ത്രി അശ്വഥ് നാരായണ അറിയിച്ചു.
Read More