ബെംഗളൂരു: വിജയനഗറിലെ ജെഎസ്‌ഡബ്ല്യു സ്റ്റീൽ പ്ലാന്റ് കമ്പനി 1,000 ടൺ ലിക്വിഡ് മെഡിക്കൽ ഓക്സിജൻ (എൽഎംഒ) സംസ്ഥാനത്ത് വിതരണം ആരംഭിച്ചു. ജെ.എസ്.ഡബ്ല്യു സ്റ്റീൽ കർണാടകക്ക് പുറമെ മഹാരാഷ്ട്ര, തമിഴ്‌നാട് എന്നി സംസ്ഥാനങ്ങളിലെ മൂന്ന് നിർമാണകേന്ദ്രങ്ങളിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേക്ക് ദ്രാവക ഓക്സിജൻ വിതരണം ചെയ്യുന്നുണ്ട്. നിലവിലെ ദേശീയ ആരോഗ്യ അടിയന്തരാവസ്ഥയുടെ ഫലമായി എൽഎംഒയുടെ ആവശ്യം പല മടങ്ങ് വർധിച്ചതായി ജെഎസ്‌ഡബ്ല്യു സ്റ്റീൽ വിജയനഗർ വർക്കേഴ്സ് പ്രസിഡന്റ് രാജശേഖർ പട്ടനസെട്ടി ഒരുമാധ്യമക്കുറിപ്പിൽ പറഞ്ഞു. “ജെഎസ്‌ഡബ്ല്യു സ്റ്റീൽ ഇതുവരെ ബെല്ലാരി പ്ലാന്റിൽ നിന്ന് 11,500 ടണ്ണിലധികം ദ്രാവക മെഡിക്കൽ ഓക്സിജൻ വിതരണം ചെയ്തിട്ടുണ്ട്. ജെഎസ്‌ഡബ്ല്യു വിജയനഗർ…
Read MoreMonth: May 2021
കോവിഡ് സർക്കുലറുകൾ കന്നടയിലും വേണം.
ബെംഗളൂരു: കന്നഡയിലും കോവിഡ് 19 അനുബന്ധ ഉത്തരവുകളും മാർഗനിർദേശങ്ങളും പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കന്നഡ വികസന അതോറിറ്റി (കെഡിഎ) ചെയർമാൻ ടി എസ് നാഗഭാരണം കർണാടക ചീഫ് സെക്രട്ടറിക്ക് കത്തെഴുതി. ചീഫ് സെക്രട്ടറി പി രവി കുമാർ പുറത്തിറക്കിയ 14 ദിവസത്തെ അടച്ചിടൽ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഇംഗ്ലീഷിൽ മാത്രം വന്ന ശേഷമാണ് കത്ത്. കന്നഡ സംസ്ഥാന ഭാഷയായതിനാൽ നാഗഭരണയുടെ അഭിപ്രായത്തിൽ സംസ്ഥാന സർക്കാർ കന്നടയിൽ ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് നിർബന്ധമാണ്, അതിനാൽ വിവരങ്ങൾ സംസ്ഥാനത്തെ ഓരോ വ്യക്തിയിലും എത്തിച്ചേരും. “മുമ്പ് നിരവധി അഭ്യർത്ഥനകൾ ഉണ്ടായിരുന്നിട്ടും സർക്കാർ ഔദ്യോഗിക സർക്കുലറുകളിലും ഉത്തരവുകളിലുംമാർഗ്ഗനിർദ്ദേശങ്ങളിലും ഇംഗ്ലീഷ് ഉപയോഗിക്കുന്നു.…
Read More