ബെംഗളൂരു: സംസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഇ-കൊമേഴ്സ് സൈറ്റുകളിലൂടെ അവശ്യവസ്തുക്കൾ മാത്രം വിതരണം ചെയ്യാനായിരുന്നു അനുമതി.
എന്നാൽ ഇന്ന് മുതൽ ഇ-കൊമേഴ്സ് സൈറ്റുകളിൽ ലഭ്യമായ മുഴുവൻ സാധനങ്ങളും ആവശ്യക്കാർക്ക് എത്തിച്ചുനൽകാൻ സർക്കാർ അനുമതി നൽകി. റവന്യൂവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മഞ്ജുനാഥ് പ്രസാദാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നിയന്ത്രണങ്ങൾ വന്നതോടെ ഇ- കൊമേഴ്സ് സൈറ്റുകളുടെ വരുമാനം കുത്തനെ കുറഞ്ഞിരുന്നു. സാധനങ്ങൾ എത്തിച്ചു ൽകുന്നവരുടെ ജോലിയേയും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരു സിറ്റി പൊലീസ് പരിശോധന കർശനമാക്കിയതിനാൽ ഡെലിവറി ഏജന്റുമാരിൽ നിന്ന് അവശ്യവസ്തുക്കളല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.