ബെംഗളൂരു: നഗരത്തിൽ മലയാളികളുൾപ്പെടെയുള്ള ഒട്ടേറെ വിദ്യാർഥികളാണ് വിവിധ ഹോസ്റ്റലുകളിലും പി.ജി.കളിലുമായി താമസിച്ചു വരുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ക്ലാസുകൾ നിർത്തിയതിനാലും പരീക്ഷകൾ വൈകുന്നതിനാലും മലയാളികൾ ഉൾപ്പെടെയുള്ള കോളേജ് വിദ്യാർഥികൾ പലരും നാട്ടിലാണ്.
കോവിഡ് മൂലം നഗരത്തിൽ കർശന നിയന്ത്രണങ്ങളും ലോക്ക്ഡൗണും തുടരുന്നതിനാൽ ക്ലാസുകൾ ഉടനൊന്നും ആരംഭിക്കാനുള്ള സാധ്യതയില്ല. പരീക്ഷ നടക്കാനുണ്ടെങ്കിലും ഓൺലൈനായിട്ട് ആയിരിക്കുമെന്നാണ് വിദ്യാർഥികൾക്ക് അറിയിപ്പ് ലഭിച്ചിട്ടുള്ളത്.
എന്നാൽ, താമസം സ്വന്തം നാട്ടിലാണെങ്കിലും ഹോസ്റ്റലുകൾ ഫീസ് അടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടാകുന്നതായി വിദ്യാർഥികൾ പറയുന്നു. സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളോടാണ് എത്രയും വേഗം ഫീസ് അടയ്ക്കാൻ ഹോസ്റ്റൽ അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. ലോക്ഡൗൺ തുടങ്ങുന്നതിനു മുമ്പ് ലഗേജുകളും മറ്റ് പഠനസാമഗ്രികളും ഹോസ്റ്റലിൽ വെച്ചിട്ടു നാട്ടിൽ പോയതാണ് ഭൂരിഭാഗം വിദ്യാർഥികളും. അതിനാൽ ഫീസ് കൊടുക്കാൻ ഇവർ നിർബന്ധിതരാവുന്നു.
സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികളോടാണ് എത്രയും വേഗം ഫീസ് അടയ്ക്കാൻ ഹോസ്റ്റൽ അധികൃതർ ആവശ്യപ്പെട്ടിട്ടുള്ളത്. ഹോസ്റ്റൽ ഫീസ് തരുകയോ ഹോസ്റ്റൽ ഒഴിഞ്ഞുപോവുകയോ ചെയ്യണമെന്നാണ് ചില ഹോസ്റ്റൽ അധികൃതർ വിദ്യാർഥികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ഹോസ്റ്റലിൽ താമസിക്കാതിരുന്നിട്ടും ഫീസ് കൊടുക്കേണ്ടി വരുന്നത് ബുദ്ധിമുട്ടാണെന്ന് വിദ്യാർഥികൾ പറയുന്നു. ചില ഹോസ്റ്റലുകൾ മുഴുവൻ ഫീസുമാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഫീസ് കുറച്ച് തന്നാൽ മതിയെന്ന് പറയുന്ന ഹോസ്റ്റലുകളുമുണ്ട്. പക്ഷേ ചില കോളേജുകളിലെ ഹോസ്റ്റലുകളിൽനിന്ന് സ്വകാര്യ ഹോസ്റ്റലുകളിലേക്ക് പോയ വിദ്യാർഥികൾക്ക് ഡെപ്പോസിറ്റ് തുക പോലും ലഭിച്ചില്ലെന്നും പരാതിയുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.