ബെംഗളൂരു: കോവിഡ് രണ്ടാം തരംഗത്തിൽ വലയുന്ന സംസ്ഥാനത്തെ സാധാരണ ജനങ്ങൾക്ക് ആശ്വാസമായി സർക്കാർ 1,250 കോടി രൂപയുടെ കോവിഡ് 19 ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു.
കര്‍ഷകര്‍, ചെറുകിട കച്ചവടക്കാര്‍, കൊറോണ മുന്നണി പോരാളികള്‍, ടാക്സി, ഓട്ടോ ഡ്രൈവര്‍മാര്‍, ദിവസവേതനക്കാര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പാക്കേജ്. ഇവര്‍ക്ക് പുറമേ അദ്ധ്യാപകര്‍, ലൈന്മാന്മാര്, ഗ്യാസ് സിലിണ്ടര്‍ വിതരണക്കാര്‍ എന്നിവരെയും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ ലക്ഷങ്ങളുടെ വിളനാശമാണ് സംഭവിച്ചത്. ഇവര്‍ക്ക് ഹെക്ടറിന് 10,000 എന്ന നിരക്കില്‍ പണം നല്‍കും. 20,000ത്തോളം കര്‍ഷകര്‍ക്കാണ് ഇതിലൂടെ താത്കാലിക ആശ്വാസം ലഭിക്കുക.
10,000 രൂപ വീതം പഴം പച്ചക്കറി വില്ക്കപ്പനക്കാര് ഉള്‍പ്പെടെയുള്ള വഴിയോര ചെറുകിട കച്ചവടക്കാര്‍ക്ക് നല്‍കും.
ഓട്ടോ, ടാക്സി, മാക്സി ക്യാബ് തൊഴിലാളികള്‍ക്ക് 3,000 രൂപ സമാശ്വാസമായി നല്‍കും. ദിവസവേതനക്കാര്‍ക്കും 3000 രൂപ വീതം നല്‍കാനാണ് തീരുമാനം.
മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ ദുരിതാശ്വാസ പാക്കേജുകൾ പ്രഖ്യാപിച്ചത്.
കഴിഞ്ഞ വർഷം ആദ്യ കോവിഡ് ലോക്ക് ഡൗൺ സമയത്തും സർക്കാർ ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.