മൂന്നാം തരംഗത്തെ നേരിടാൻ കർണാടക: 3 കോടി വാക്സിനുകൾക്ക് കൂടി ഓർഡർ നൽകി; ഡോ:ദേവി ഷെട്ടിയുടെ നേതൃത്വത്തിൽ പ്രത്യേക ദൗത്യസേന.

ബെംഗളൂരു : മൂന്നാം കോവിഡ് തരംഗത്തെ നേരിടാൻ ആസൂത്രണങ്ങളുമായി സർക്കാർ.നാരായണ ഹെൽത്ത് ചെയർമാൻ ഡോ: ദേവി പ്രസാദ് ഷെട്ടിയെ അധ്യക്ഷനാക്കി പ്രത്യേക ദൗത്യസേന രൂപീകരിച്ചു.

ഒക്ടോബർ – നവംബറിൽ സംസ്ഥാനത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ട് എന്നാണ് സാങ്കേതിക ഉപദേശക സമിതി അറിയിച്ചത്.

അതിന് മുമ്പ് കുത്തിവെപ്പ് നൽകാൻ കഴിഞ്ഞില്ലെങ്കിൽ കൂടുതൽ നഷ്ടങ്ങളുണ്ടാക്കും.

ഈ സാഹചര്യത്തിൽ 18-45 വയസ്സുള്ളവർക്കായി വാക്സിൻ പുന:രാരംഭിക്കാൻ 3 കോടി ഡോസ് വാക്സിനുകൾക്ക് കൂടി ഓർഡർ നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. മൊത്തം ഓർഡർ ചെയ്തത് ഇതുവരെ 5 കോടിയായി, മാത്രമല്ല വാക്സിനേഷൻ കാര്യക്ഷമമായി നടപ്പിലാക്കാൻ വെല്ലൂർ മെഡിക്കൽ കോളേജിലെ പ്രൊഫസർ ഗഗൻ ദീപ് കാങ്ങിനെ ഉപദേശകനായി നിയമിച്ചു.

24000 ഓക്സിജൻ കിടക്കകൾ, 1145 തീവ്ര പരിചരണ കിടക്കകൾ,2058 വെൻ്റിലേറ്റർ കിടക്കകൾ എന്നിവയാണ് ഇപ്പോൾ സംസ്ഥാനത്ത് നിലവിലുള്ളത്.

നിലവിലെ ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ മെഡിക്കൽ കോളേജ്, ജില്ലാ, താലൂക്ക് ആശുപത്രികളിലായി 127 ഓക്സിജൻ പ്ലാൻ്റുകൾ സ്ഥാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us