ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 48781 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.28623 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 30.69%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 28623 ആകെ ഡിസ്ചാര്‍ജ് : 1284420 ഇന്നത്തെ കേസുകള്‍ : 48781 ആകെ ആക്റ്റീവ് കേസുകള്‍ : 536641 ഇന്ന് കോവിഡ് മരണം : 592 ആകെ കോവിഡ് മരണം : 17804 ആകെ പോസിറ്റീവ് കേസുകള്‍ : 1838885 ഇന്നത്തെ പരിശോധനകൾ :…
Read MoreDay: 7 May 2021
10 മുതൽ 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ…
ബെംഗളൂരു: ഈ മാസം 10 മുതൽ 24 വരെ സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. മെയ് 10ന് രാവിലെ 6 മുതൽ 24 ന് രാവിലെ 6 വരെയാണ് സമ്പൂർണ ലോക്ക് ഡൗൺ എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യാത്രകൾ അത്യാവശ്യങ്ങൾക്ക് മാത്രം. കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, മെട്രോ, ടാക്സികൾ, ഓട്ടോ എന്നിവക്ക് സർവ്വീസ് നടത്താൻ അനുമതി ഇല്ല. ടാക്സികൾ ഓട്ടോകൾ എന്നിവക്ക് ടിക്കറ്റ് കാണിച്ച് കൊണ്ട് റെയിൽവേ സ്റ്റേഷനിലേക്കും ബസ് സറ്റേഷനിലേക്കും വിമാനത്താവളത്തിലേക്കും യാത്ര ചെയ്യാം. പലചരക്ക് കടകൾക്ക് രാവിലെ…
Read Moreടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64%;കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്.
കേരളത്തില്‍ ഇന്ന് 38,460 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5361, കോഴിക്കോട് 4200, തിരുവനന്തപുരം 3950, മലപ്പുറം 3949, തൃശൂര്‍ 3738, കണ്ണൂര്‍ 3139, പാലക്കാട് 2968, കൊല്ലം 2422, ആലപ്പുഴ 2160, കോട്ടയം 2153, പത്തനംതിട്ട 1191, വയനാട് 1173, ഇടുക്കി 1117, കാസര്‍ഗോഡ് 939 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,345 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 26.64 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…
Read Moreഅധോലോക കുറ്റവാളി ചോട്ടാ രാജൻ മരിച്ചു എന്ന വാർത്ത വ്യാജം.
ഡൽഹി: അധോലോക കുറ്റവാളി ഛോട്ടാ രാജൻ മരിച്ചെന്ന റിപ്പോർട്ട് വ്യാജമാണെന്ന് ദേശീയ വാർത്താ ഏജൻസി. കൊവിഡ് ബാധിച്ച് ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഛോട്ടാ രാജൻ മരിച്ചെന്നാണ് നേരത്തെ വാർത്ത പുറത്തു വന്നത്. ഛോട്ടാ രാജൻ മരിച്ചതായി എയിംസ് ആശുപത്രി അധികൃതർ സിബിഐ യെ അറിയിച്ചതായാണ് വിവരം എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, ഛോട്ടാ രാജൻ ചികിത്സയിൽ തന്നെ ഉണ്ടെന്ന് എയിംസ് അധികൃതർ വ്യക്തമാക്കിയതായി വാർത്താ ഏജൻസിയായ എഎൻഐ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 26നാണ് തിഹാർ ജയിലിൽ നിന്ന് ഛോട്ടാ രാജനെ ഡൽഹി എയിംസ് ആശുപത്രിയിലേക്ക്…
Read Moreകേരളത്തിൽ ലോക്ക്ഡൗണ്‍ തുടങ്ങാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ അതിര്‍ത്തികളില്‍ വൻ തിരക്ക്
ബെംഗളൂരു: കേരളത്തിൽ ലോക്ക് ഡൗണ്‍ നിലവില്‍ വരാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വാളയാര്‍ ഉള്‍പ്പെടെയുള്ള അതിര്‍ത്തികളില്‍ നാട്ടിലേയ്ക്ക് മടങ്ങാനുള്ളവരുടെ നീണ്ട നിരയാണ് കാണപ്പെടുന്നത് എന്ന് റിപ്പോർട്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിര്‍ത്തികളില്‍ പോലീസ് പരിശോധന കര്‍ശനമാക്കി. വാഹനങ്ങളെല്ലാം തടഞ്ഞുനിര്‍ത്തി പോലീസ് കൃത്യമായ വിവരങ്ങള്‍ നല്‍കുന്നുണ്ട്. നാളെ മുതല്‍ കേരളത്തിലേക്ക് കടത്തിവിടില്ലെന്ന മുന്നറിയിപ്പും പോലീസ് യാത്രക്കാര്‍ക്ക് നല്‍കുന്നുണ്ട്. ലോക്ക് ഡൗണ്‍ ആരംഭിക്കുന്നതിന് മുന്‍പായി ഇന്ന് തന്നെ നാട്ടിലേക്കെത്താനുള്ള ശ്രമത്തിലാണ് ആളുകള്‍. കോവിഡ് പരിശോധനയ്ക്ക് ശേഷമാണ് അതിര്‍ത്തിയില്‍ നിന്നും ആളുകളെ കടത്തിവിടുന്നത്. പാസുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് കേരളത്തിലേക്ക്…
Read Moreസംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം; ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി
ബെംഗളൂരു: സംസ്ഥാനത്തിന്റെ ഓക്സിജൻ ക്വാട്ട വർധിപ്പിക്കുന്നതിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രസർക്കാരിന് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. ഇതിനെതിരെ കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചു. Supreme Court refuses to entertain the petition filed by the Centre, against the direction of Karnataka High Court's May 5 order directing supply of oxygen to the state to up to 1200 MT per day from the sanctioned allocation of 965…
Read Moreസ്വകാര്യ ആശുപത്രികളിലെ കിടക്കളുടെ ലഭ്യത എളുപ്പത്തിൽ അറിയാൻ
ബെംഗളൂരു: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിൽ ഒഴിവുള്ള കോവിഡ് കിടക്കകളുടെയും ഐ.സി.യു. കിടക്കളുടെയും വിവരങ്ങൾ പങ്കുവെക്കുന്നതിന് പ്രത്യേക പോർട്ടൽ പ്രാബല്യത്തിൽ വന്നു. പൊതുജനങ്ങൾക്ക് ഇപ്പോൾ ‘സെർച്ച് മൈ ബെഡ്’ ( https://searchmybed.com/#/p/public-portal ) എന്നു പേരിട്ടിരിക്കുന്ന പോർട്ടൽ പരിശോധിച്ച് ഒഴിവുള്ള കിടക്കകളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്. പ്രൈവറ്റ് ഹോസ്പിറ്റൽ ആൻഡ് നഴ്‌സിങ്ങ് അസോസിയേഷന്റെ (പി.എച്ച്.എ.എൻ.എ.) നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പോർട്ടലിൽ ആശുപത്രികളിൽ ഒഴിവുള്ള കിടക്കകളുടെ എണ്ണത്തിനൊപ്പം ആശുപത്രിയുമായി ബന്ധപ്പെടാനുള്ള നമ്പറുകളും എത്തിച്ചേരാനുള്ള മാപ്പും നൽകുന്നുണ്ട്. രോഗികൾക്ക് പോർട്ടലിൽ നൽകുന്ന നമ്പറുകളിൽ ബന്ധപ്പെട്ടാൽ ആശുപത്രി ജീവനക്കാരുടെ സഹായം ലഭ്യമാകും. പൂർണമായും സുതാര്യമായാണ്…
Read Moreഅതിവിദഗ്ധമായി കോടികൾ തട്ടിയ മലയാളി പിടിയിൽ
ബെംഗളൂരു: അതിവിദഗ്ധമായി കോടികൾ തട്ടിയ മലയാളി പിടിയിൽ. നഗരത്തിലെ ബിസിനസുകാരനായ വെങ്കട്ടമണി ശാസ്ത്രിയിൽനിന്ന് 7.2 കോടി രൂപ തട്ടിയെടുത്ത കേസിലാണ് മലയാളിയായ രഞ്ജിത്ത് പണിക്കരെ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റു ചെയ്തത്. അന്തർസംസ്ഥാന തട്ടിപ്പുസംഘത്തിലെ മുഖ്യ കണ്ണിയായ തിരുനെൽവേലി സ്വദേശി ഹരിഗോപാലകൃഷ്ണ നാടാരും ക്രൈംബ്രാഞ്ച് പോലീസിന്റെ പിടിയിലായി. ആറുശതമാനം പലിശയ്ക്ക് 360 കോടി രൂപ വായ്പ നൽകാമെന്ന് വാക്കുനൽകിയാണ് ഇരുവരും പണം തട്ടിയെടുത്തതെന്ന് പോലീസ് വെളിപ്പെടുത്തി. വെങ്കട്ടമണി ശാസ്ത്രിയെ കേരളത്തിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലെത്തിച്ചാണ് ഇടപാട് ഉറപ്പിച്ചത്. 360 കോടി രൂപയുടെ ഡിമാൻഡ്…
Read Moreപത്തോളം ആശുപത്രികളിൽ അലഞ്ഞു, അവസാനം മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം;ആംബുലൻസും കിടക്കയും ലഭ്യമാക്കി മുഖ്യമന്ത്രി;കോവിഡ് രോഗി യാത്രയായി..
ബെംഗളൂരു : കടുത്ത ശ്വാസം മുട്ടലിനെ തുടർന്ന് രാമോഹളളി സ്വദേശി സതീഷിനെ ബന്ധുക്കൾ നഗരത്തിലെ പത്തിലധികം ആശുപത്രികളിൽ അഡ്മിറ്റ് ചെയ്യാൻ ശ്രമിച്ചു, എന്നാൽ അവിടങ്ങളിൽ ഒന്നും ബെഡ് ഇല്ല എന്ന ഉത്തരമാണ് ലഭിച്ചത്. ബന്ധുക്കൾ രോഗിയേയും കൊണ്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് മുൻപിൽ എത്തി പ്രതിഷേധിച്ചു. മുഖ്യമന്ത്രി ഇടപെടുകയും എം.എസ്.രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്ക ലഭ്യത ഉറപ്പ് വരുത്തുകയും അവിടേക്ക് രോഗിയെ മാറ്റാനുള്ള ആംബുലൻസ് തയ്യാറാക്കുകയും ചെയ്തു. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രോഗി ആംബുലൻസിൽ വച്ച് മരിച്ചു. കോവിഡ് ഹെൽപ് ലൈൻ നമ്പറുകളിൽ…
Read Moreഓക്സിജൻ ക്ഷാമം; വലിയ ദുരന്തം ഒഴിവാക്കി കെസി ജനറൽ ആശുപത്രി
ബെംഗളൂരു: മല്ലേശ്വരത്തെ കെ സി ജനറൽ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമം മൂലം നിരവധി പേരുടെ ജീവൻ നഷ്ട്ടപ്പെടാൻ സാധ്യതയുണ്ടായിരുന്ന ഒരു വലിയ ദുരന്തം ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണന്റെയും ഡോക്ടർ രേണുക പ്രസാദിന്റെയും സമയോചിതമായ ഇടപെടൽ മൂലം ഒഴിവായി. 6 ടൺ ശേഷിയുള്ള ഓക്സിജൻ സംഭരണ ടാങ്ക് ആശുപത്രിയിലുണ്ട്. ബുധനാഴ്ച അർദ്ധരാത്രിയോടെ 0.5 ടൺ ഓക്സിജൻ മാത്രമായിരുന്നു ശേഷിച്ചത്. ഈ സമയം 200 ഓളം രോഗികൾ ഓക്സിജൻ കിടക്കകളിൽ ചികിത്സയിലായിരുന്നു. ബെല്ലാരിയിലെ (പ്രോക്സ് എയർ) ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വരേണ്ട ഓക്സിജൻ നിശ്ചയിച്ച സമയത്ത് എത്തിയിരുന്നില്ല. ഇത് ആശുപത്രിയിലെ ജീവനക്കാരിൽ…
Read More