കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് മന്ത്രിമാരുടെ ഒരു വർഷത്തെ ശമ്പളം.

ബെംഗളൂരു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായ് ശമ്പളം മാറ്റിവെച്ച് കർണാടകയിലെ മന്ത്രിമാർ. ഒരു വർഷത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിമാർ സംഭാവനയായി നൽകുക. വ്യാഴാഴ്ച്ച മുഖ്യമന്ത്രി യെദ്യൂരപ്പയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൊറോണ അവലോകന യോഗത്തിലാണ് മന്ത്രിമാർ ഇക്കാര്യം തീരുമാനിച്ചത്. പ്രതിദിന രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാൻ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി 8,5000 ഹോം ഗാർഡുകളെ നിയോഗിക്കാൻ സർക്കാർ അനുമതി നൽകി. രോഗം ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ 15,000 സിവിൽ ഡിഫൻസ് വളണ്ടിയർമാരെ നിയോഗിക്കാനും…

Read More

ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 3.5 ലക്ഷത്തിനടുത്ത്; ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 35024 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.14142 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 19.92 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 14142 ആകെ ഡിസ്ചാര്‍ജ് : 1110025 ഇന്നത്തെ കേസുകള്‍ : 35024 ആകെ ആക്റ്റീവ് കേസുകള്‍ : 349496 ഇന്ന് കോവിഡ് മരണം : 270 ആകെ കോവിഡ് മരണം : 15306 ആകെ പോസിറ്റീവ് കേസുകള്‍ : 1474846 ഇന്നത്തെ പരിശോധനകൾ…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5%;കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 38,607 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5369, കോഴിക്കോട് 4990, തൃശൂര്‍ 3954, തിരുവനന്തപുരം 3940, മലപ്പുറം 3857, കോട്ടയം 3616, പാലക്കാട് 2411, കൊല്ലം 2058, ആലപ്പുഴ 2043, കണ്ണൂര്‍ 1999, പത്തനംതിട്ട 1245, ഇടുക്കി 1153, കാസര്‍ഗോഡ് 1063, വയനാട് 909 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,57,548 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 24.5 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

കോവിഡ് 19 വാർ റൂം സ്ഥാപിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ്സ്.

ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിനിടയിൽ, മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ആളുകളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും കോവിഡ് വാർ റൂമും ആരംഭിക്കാൻ സംസ്ഥാന കോൺഗ്രസ്സ് യൂണിറ്റ് തീരുമാനിച്ചു. മെഡിക്കൽ കോളേജുകളും ആശുപത്രികളും സ്വന്തമായുള്ള നേതാക്കൾ 100 കിടക്കകൾ കോവിഡിനായി നീക്കിവക്കുകയും ചെയ്തിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയുടെ നിർദേശത്തെത്തുടർന്നാണ് കൊണ്‍ഗ്രെസ്സ് സംസ്ഥാനത്ത് കോവിഡ് വാർ റൂം സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത്. വാർ റൂം പോലെ പ്രവർത്തിക്കുന്ന ഹെല്പ്ലൈൻ എത്രയും പെട്ടന്ന് നിലവിൽ വരും എന്നും ഇതിൽ ടെലിമെഡിസിൻ, കൺസൾട്ടേഷൻ, കൗൺസിലിംഗ്, ഫുഡ് ഡെലിവറി, ആശുപത്രി കിടക്കകൾക്കുള്ളസോഴ്‌സിംഗ്…

Read More

കോവിഡിനെ പ്രതിരോധിക്കാൻ മൂക്കില്‍ നാരങ്ങാ നീരിട്ട അധ്യാപകന് ദാരുണാന്ത്യം

ബെംഗളൂരു: കോവിഡ്​ ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം അവശ്യത്തിന്​ ചികിത്സാ സംവിധാനം ലഭിക്കാത്തതിനെ തുടര്‍ന്ന് അശാസ്​ത്രീയമായ​ നാട്ടുചികിത്സകളെ ജനങ്ങള്‍ ആശ്രയിക്കുന്നത്​ വര്‍ദ്ധിച്ചിരിക്കുകയാണ്​. ഇങ്ങനെ അശാസ്​ത്രീയമായ​ നാട്ടുചികിത്സ ചെയ്ത, കോവിഡിനെ പ്രതിരോധിക്കാൻ മൂക്കില്‍ നാരങ്ങാ നീരിട്ട അധ്യാപകന് ദാരുണാന്ത്യം. സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍ സ്​കൂള്‍ അദ്ധ്യാപകനായ ബസവരാജ് മാലിപട്ടിലാണ് മരിച്ചത്. രണ്ട് തുള്ളി നാരങ്ങ നീര് മൂക്കിലിറ്റിച്ചാല്‍ ശരീരത്തില്‍ ഓക്സിജ​ന്റെ അളവ്​ വര്‍ദ്ധിപ്പിക്കുകയും കോവിഡ് -19 അണുബാധ തടയുകയും ചെയ്യുമെന്ന്​ മുന്‍ എം.പി. വിജയ് സാങ്കേശ്വർ ചാനലില്‍ അവകാശപ്പെടുന്ന വീഡിയോ വൈറലായിരുന്നു. ഇതു വിശ്വസിച്ചാണ്​ സിന്ധനൂര്‍ താലൂക്കില്‍ സര്‍ക്കാര്‍…

Read More

നിയന്ത്രണം ലംഘിച്ചെത്തിയ യാത്രക്കാരെ തടഞ്ഞുനിർത്തി ഏത്തമിടീക്കുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ഇപ്പോഴുള്ള കർഫ്യൂ കഴിഞ്ഞ ലോക്‌ഡൗൺ കാലത്തുണ്ടായിരുന്ന നിയന്ത്രണങ്ങളാണ്  ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാൻ ഏർപ്പെടുത്തിയ കർഫ്യൂ ലംഘിച്ചവരെ പോലീസ് ഏത്തമിടീക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. നഗരത്തിൽ നിയന്ത്രണം ലംഘിച്ചെത്തിയ യാത്രക്കാരെ പോലീസ് തടഞ്ഞുനിർത്തി ഏത്തമിടീക്കുകയായിരുന്നു. അടിയന്തര ആവശ്യത്തിനു പോകുകയാണെന്നു തെളിയിക്കാൻ മതിയായ രേഖകളില്ലാതെ വന്നവരാണ് പോലീസിന്റെ ശിക്ഷയിൽ കുടുങ്ങിയത്. ബെലഗാവി ജില്ലയിലും പോലീസിന്റെ ശിക്ഷാനടപടി അരങ്ങേറി. ബെലഗാവിയിലെ നിപ്പണിയിലാണ് ആളുകളെ ഒരുമിച്ചുനിർത്തി ഏത്തമിടീച്ചത്. മതിയായ രേഖകളില്ലാതെ യാത്ര ചെയ്യാനിറങ്ങിയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഏത്തമിടീക്കൽ. കഴിഞ്ഞ വർഷത്തെ ലോക്ഡൗൺ കാലത്തും പോലീസിന്റെ ഏത്തമിടീക്കൽ ശിക്ഷ അരങ്ങേറിയിരുന്നു.…

Read More

അന്യസംസ്ഥാന തൊഴിലാളികൾക്കായി 20 സ്പെഷൽ ട്രെയിനുകൾ.

ബെംഗളൂരു : നഗരത്തിൽ കർഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തിൽ സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കായി 20 സ്പെഷൽ ട്രെയിനുകൾ അനുവദിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. മുസാഫർപൂർ, ഗുവാഹട്ടി, ഹൗറ, അഗർത്തല, ഡൽഹി, ഗോവ എന്നിവിടങ്ങളിലേക്കാണ് നഗരത്തിൽ നിന്ന് സ്പെഷൽ സർവ്വീസ് നടത്തുന്നത്. നാടുകളിലേക്കു മടങ്ങുന്നവരുടെ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ യശ്വന്ത് പുര, സിറ്റി റെയിൽവേ സ്റ്റേഷനുകളിൽ അനുഭവപ്പെട്ടത്.

Read More

3000 ലേറെ കോവിഡ് പോസിറ്റീവുകാർ മുങ്ങി;കണ്ടെത്താൻ കഴിയാതെ പോലീസ്.

ബെംഗളൂരു : ഏതൊരു പ്രശ്നങ്ങൾക്കും ഭരണകൂടങ്ങളെയും സംവിധാനങ്ങളേയും കുറ്റ പ്പെടുത്തുക എന്നതാണ് സാധാരണക്കാരുടെ പ്രധാന ജോലി ,അതേ സമയം നഗരത്തിലെ സാധാരണ പൗരൻമാർക്കും ചില കടമകൾ ഒക്കെ ഉണ്ട് എന്ന് നമ്മൾ പലരും മറന്നു പോകുന്നു. ഈ നഗരത്തിൽ കോവിഡ് സ്ഥിരീകരിച്ച 3000 ൽ ഏറെ പേരെ കണ്ടെത്താൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല. ആർ.ടി.പി.സി.ആർ.ഫലം പോസിറ്റീവ് ആണ് എന്ന് അറിയുന്നതോടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങുന്നവരാണ് കോവിഡ് വ്യാപനത്തിന് പിന്നിൽ എന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചു. കോവിഡ് പോസിറ്റീവ്…

Read More

കർഫ്യൂ കാലയളവിൽ റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾ അടഞ്ഞു കിടക്കും.

ബെംഗളൂരു: ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്ത്  14 ദിവസത്തെ ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളമുള്ള പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകൾ അടച്ചിടുന്നതായിരിക്കും. കർണ്ണാടകയിലെ എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും (പി‌എസ്‌കെ) പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും ബുധനാഴ്ച മുതൽ അടച്ചിടും എന്ന് ബെംഗളൂരു റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ഭരത് കുമാർ കുത്തതി, ചൊവ്വാഴ്ച, ഒരു പ്രസ്താവനയിൽ, അറിയിച്ചു. കോറമംഗലയിലെ ഹെഡ് ഓഫീസ് ഭാഗികമായി അടക്കും, അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കില്ല എന്നും അടിയന്തര സേവനങ്ങൾ മാത്രമേ ഇവിടെ ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.

Read More

18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ എത്താൻ കാലതാമസം എടുത്തേക്കും:ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.

ബെംഗളൂരു: സംസ്ഥാനത്ത് മതിയായ വാക്‌സിൻ സ്റ്റോക്കുകളുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി പറയുന്നുണ്ട് എങ്കിലും 18 മുതൽ 45 വയസ്സ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഒരാഴ്ച്ച വൈകിയേക്കുമെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരിൽ പലരും സൂചിപ്പിക്കുന്നു. നിലവിലുള്ള സ്റ്റോക്കുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളൊന്നും ലഭ്യമല്ല. “ഞങ്ങൾക്ക് ഇതുവരെയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടില്ല. സംഭരണത്തിന് കൂടുതൽ സമയമെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, ” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു കോടി ഡോസ് കോവിഷീൽഡിനായി സംസ്ഥാനം ഉത്തരവിട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. “ഇന്നുവരെ, ഞങ്ങളുടെ ആരോഗ്യ പ്രവർത്തകരിൽ 50 ശതമാനത്തിനും 30 ശതമാനം ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും  60 വയസ്സിനു മുകളിലുള്ള…

Read More
Click Here to Follow Us