ബെംഗളൂരു : കോവിഡ് രോഗബാധ അനിയന്ത്രിതമായി ഉയരുന്ന പശ്ചാത്തലത്തിൽ ഇപ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും എന്ന സൂചനയുമായി സർക്കാർ.
കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും പ്രവൃത്തി ദിവസങ്ങളിലേക്ക് കൂടി നീട്ടാനാണ് സർക്കാർ ആഗ്രഹിക്കുന്നത് എന്ന് ചീഫ് സെക്രട്ടറി പി.രവി കുമാർ പറഞ്ഞിരുന്നു.
ഇത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുന്നത് ഇന്ന് ചേരുന്ന മന്ത്രി സഭാ യോഗത്തിൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കടുത്ത നിയന്ത്രണങ്ങളും തീരുമാനവും എടുക്കേണ്ട സമയമാണ് ഇതെന്ന് കോവിഡ് സാങ്കേതിക ഉപദേശക സമിതി നിർദേശിച്ചിരുന്നു.
സംസ്ഥാനത്ത് പ്രതിദിന കോവിഡ് വ്യാപനം ഇന്നലെ 30000 കടന്നിരുന്നു അത് ബെംഗളൂരു നഗര ജില്ലയിൽ 20000 ന് മുകളിലെത്തി, ഈ ഒരു സാഹചര്യത്തിൽ സർക്കാറിൽ നിന്ന് അടുത്ത ഒരാഴ്ചത്തേക്കെങ്കിലും കടുത്ത നിയന്ത്രണങ്ങൾക്ക് ഉള്ള സാധ്യത വളരെ കൂടുതലാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.